യു.എസ് സൈന്യം ദക്ഷിണകൊറിയയില്‍ തുടരും
സിയൂള്‍: ഉത്തരകൊറിയന്‍ ഭരണാധികരി കിം ജോങ് ഉന്നുമായി സമാധാന ഉച്ചകോടി നടത്തിയെങ്കിലും യു.എസ് സൈന്യത്തെ രാജ്യത്ത് നിന്ന് പിന്‍വലിക്കില്ലെന്ന് ദക്ഷിണകൊറിയ. ഉ.കൊറിയയുമായുള്ള യുദ്ധം അവസാനിച്ചുവെങ്കിലും യു.എസ് സൈന്യത്തിന്റെ സാന്നിധ്യം സമാധാനത്തിന് തടസം സൃഷ്ടിക്കില്ലെന്നും ദ.കൊറിയന്‍ വക്താവ് കിം യൂ ക്യോം പറഞ്ഞു. സൈന്യം രാജ്യത്ത് നിലനില്ക്കുയെന്നുള്ള ദ.കൊറിയയുടെയും യു.എസിന്റെയും ഇടയിലെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. 1953 ശേഷമുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ 29,000 യു.എസ് സൈനികരാണ് ദ.കൊറിയയിലുള്ളത്. അതിന്നിടെ ഇരു കൊറിയകളുടെയും അതിര്‍ത്തികളില്‍ സ്ഥാപിച്ച ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്തു. ഉച്ചകോടിയില്‍ എടുത്ത തീരുമാന പ്രകാരമാണ് ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യുന്നത്.
ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ ഉ.കൊറിയ അടച്ചുപൂട്ടുന്നുണ്ടോയെന്ന കാര്യം പരിശോധിക്കാന്‍ ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ യു.എന്നിന്റെ സഹായം തേടി.
യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറിസിനോട് ടെലിഫോണിലൂടെയാണ് മൂണ്‍ ജെ സഹായം തേടി. എന്നാല്‍ യു.എന്നിന്റെ സഹായത്തിന് രക്ഷാസമിതിയുടെ അനുമതി വേണമെന്നും കൊറിയന്‍ മേഖലയില്‍ സമാധാനം ആവശ്യമാണെന്നും ഗുട്ടറസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."