ശമ്പള കമ്മിഷനെ പ്രഖ്യാപിക്കാതെ ജീവനക്കാരുടെ അവകാശങ്ങള്‍ ഹനിക്കുന്നു: വി.കെ ഇബ്രാഹിംകുഞ്ഞ്
കളമശ്ശേരി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള കാര്യത്തില്‍ ശബള കമ്മിഷനെ പ്രഖ്യാപിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് വി.കെ ഇബാഹിം കുഞ്ഞ് എം.എല്‍.എ പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയീസ് യൂനിയെന്റ 37-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ സര്‍ക്കാര്‍ ജിവനക്കാര്‍ക്ക് ലഭിച്ച് കൊണ്ടിരുന്ന ആനുകുല്യങ്ങള്‍ ഒന്നെന്നായി വെട്ടിച്ചുരുക്കുകയും ജിവനക്കാരുടെ ആവിഷ്‌കാരസ്വതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് പിണറായിയുടെ തെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലം സര്‍ക്കാര്‍ ജീവനക്കാരുടെ സുവര്‍ണ കാലഘട്ടമായിരുന്നു. ഇടതു സര്‍ക്കാര്‍ നിയമിച്ച ഒന്‍പതാം ശബള കമ്മിഷനും, യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്താം ശബള കമ്മിഷന്‍ ശുപാര്‍ശകള്‍ ഒന്നുപോലും മാറ്റാതെ നടപ്പാക്കിയ സര്‍ക്കാരായിരുന്നു ഉമ്മന്‍ ചാണ്ടിയുടെതെന്ന് എം. എല്‍.എ ജിവനക്കാരെ ഓര്‍മ്മിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എ.എം അബുബക്കര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ സംസ്ഥാന പ്രസിഡന്റ എന്‍.കെ ബെന്നി, അഡ്വ. വി.ഇ അബൂള്‍ ഗഫുര്‍, കെ.എം റഷീദ്, ഇസ്മാഈല്‍ സേട്ട്, പി.ഐ നൗഷാദ്, അക്ബറലി പറക്കോട്ട്, ബിരു .പി മുഹമ്മദ്, നാസര്‍ നങ്ങാരത്ത്' പോത്തങ്കോട്ട് റാഫി, വി.ജെ. സലിം .എം.അബ്ദുള്‍ സത്താര്‍, സലാം കരുവാറ്റ, എം.സുബൈര്‍, എം.മുഹമ്മദ് മുസ്സ എന്നിവര്‍ സംബന്ധിച്ചു. സിബി മുഹമ്മദ് സ്വാഗതവും പി.എം.നൗഷാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."