യമനി സയാമീസ് ഇരട്ടകളെ വേര്‍പിരിക്കാന്‍ സഊദി ഡോക്ടര്‍ സംഘം; ഇനി വേണ്ടത് പ്രാര്‍ത്ഥന
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ശരീരം ഒട്ടിച്ചേര്‍ന്ന നിലയിലുള്ള യമനി കുട്ടികളെ വേര്‍പിരിക്കാന്‍ സഊദി ഡോക്ടര്‍മാരുടെ സംഘം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. യമനിലെ ഡോക്ടര്‍ സംഘത്തോടൊപ്പം ചേര്‍ന്നാണ് യമനി കുരുന്നുകളെ വേര്‍പിരിക്കാനുള്ള ദൗത്യവുമായി സഊദി സയാമീസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി ഡോക്ടര്‍മാര്‍ തയ്യാറാകുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയ സംഘം അവസാനവട്ട നിരീക്ഷണ പരിശോധനകളും പൂര്‍ത്തിയാക്കി.
യമന്‍ തലസ്ഥാനമായ സന്‍ആക്ക് പുറത്ത് പത്ത് ദിവസം മുന്‍പ് ജനിച്ച കുട്ടികളാണ് ശസ്ത്രക്രിയക്ക് വിധേയരാകുന്നത്. അബ്ദുല്‍ ഖാലിഖ്, അബ്ദുല്‍ റഹീം എന്നീ കുട്ടികളാണ് ഒരു ശരീരമായി ജനിച്ചത്. ഇരുവരുടെയും കിഡ്‌നി, ഒരു കാല്‍ എന്നിവയാണ് പരസ്പരം പങ്കിടുന്നത്. ഹൃദയങ്ങളും ശ്വാസകോശങ്ങളും ഇരുവര്‍ക്കും വെവ്വേറെയുള്ളത് ശസ്ത്രക്രിയ വിജയ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
സന്‍ആയിലെ ആശുപത്രിയില്‍ സയാമീസ് ഇരട്ടകളെ വേര്‍തിരിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് വിദേശസഹായം അഭ്യര്‍ത്ഥിച്ചതെന്ന് സന്‍ആ അല്‍ തൗറ ആശുപത്രിയിലെ കുട്ടികളുടെ വകുപ്പ് തലവന്‍ ഡോ: ഫൈസല്‍ അല്‍ ബാബിലി പറഞ്ഞു. കുട്ടികളെ വേര്‍തിരിക്കാനുള്ള ഒരുക്കങ്ങള്‍ സയാമീസ് ഇരട്ടകളെ വേര്‍തിരിക്കുന്നതില്‍ ലോക പ്രശസ്തമായ റിയാദിലെ ആശുപത്രിയില്‍ ആരംഭിച്ചതായി കിങ് സല്‍മാന്‍ എയിഡ് ആന്‍ഡ് റിലീഫ് സെന്റര്‍ മേധാവി ഡോ: അബ്ദുല്ലാഹ് അല്‍ റബീഅ പറഞ്ഞു.
സഊദിയില്‍ ആദ്യമായി സയാമീസ് ഇരട്ടകള്‍ക്ക് വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്തിയത് 1990 ഡിസംബര്‍ 31 ന് ആയിരുന്നു. കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വെച്ച് ഡോ. അബ്ദുല്ല അല്‍റബീഅയാണ് ഓപറേഷന്‍ നടത്തിയത്. പിന്നീട് തത്സമയ സംപ്രേഷണത്തോടെ നടത്തിയ ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളായ താലിയക്കും താലീനും നടത്തിയ വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്കും നേതൃത്വം നല്‍കിയതും ഇദ്ദേഹമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."