ലിഗയുടെ കൊലപാതകം: അന്വേഷണം ശരിയായ ദിശയിലല്ലെന്ന്
കോവളം: വിദേശ വനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപണം.
ഇതില്‍ പ്രതിഷേധിച്ച് സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്നവരെയും സംശയമുള്ളവരെയും ചോദ്യം ചെയ്യാനായി അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് സ്ഥാപിച്ച ക്യാംപ്് ഓഫിസിലേക്ക് നാട്ടുകാര്‍ പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ശ്രമം നടത്തി. വിവരം തലേന്നറിഞ്ഞ പൊലിസ് ക്യാംപ് ഓഫീിസ് ഒറ്റ രാത്രി കൊണ്ട് മാറ്റുകയും സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന യുവാക്കളില്‍ ഒരാളിനെ വിട്ടയക്കുകയും ചെയ്തതോടെ നാട്ടുകാര്‍ പ്രതിഷേധമാര്‍ച്ചില്‍ നിന്നും പിന്തിരിഞ്ഞു. വിദേശ വനിതയെ കാണാതായി ഒരു മാസത്തിന് ശേഷം കണ്ടല്‍ക്കാടില്‍ തലവേര്‍പെട്ട് നിലയില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്നും കൊലപാതകമാണെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് പൊലിസ് പ്രതികളെ തേടി പരക്കം പാഞ്ഞത്. ഇതോടെ കോവളം, വെള്ളാര്‍, പാറവിള മേഖലയിലെ നിരവധിപേര്‍ സംശയത്തിന്റെ നിഴലിലായി.
സ്ഥലപരിശോധനക്കും സംശയമുള്ളവരെ ചോദ്യം ചെയ്യാനും മറ്റുമായി രൂപികരിച്ച പ്രത്യേകസംഘം നൂറ് കണക്കിന് പേത്യാണ് ചോദ്യം ചെയ്തത്. മൊഴികളില്‍ സംശയം തോന്നിയവരെ ഒന്നിലധികം തവണ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. മൊഴിയെടുക്കലും ചോദ്യം ചെയ്യലും കടുത്തതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. അന്വേഷണത്തിന്റെ പേരില്‍ നിരപരാധികളെ പീഡിപ്പിക്കുന്നതായി ആരോപിച്ച നാട്ടുകാര്‍ ഇന്നലെ രാവിലെ പത്തരയോടെ പൊലിസ് ക്യാംപ് ഓഫിസ് വളയുമെന്ന് പ്രഖ്യാപിച്ചു.ഇതറിഞ്ഞതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇട പെട്ട് ഓഫിസ ്‌വിഴിഞ്ഞം തീരദേശസ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിച്ചു. പ്രതികളെന്ന പേരില്‍ ചോദ്യം ചെയ്യാന്‍ പിടികൂടിയിരുന്ന പാറവിള സ്വദേശിയായ സഹോദരങ്ങളില്‍ രണ്ടു പേരില്‍ ഒരാളെ ഇന്നലെ രാത്രി വിട്ടയക്കുകയും ചെയ്തു. ഇനി കസ്റ്റഡിയില്‍ രണ്ട് പേരാണ് ഉള്ളതെന്നാണറിയുന്നത്. കണ്ടല്‍ക്കാട്ടില്‍ പൊലിസ് നടത്തുന്ന പരിശോധനയും സംശയമുള്ളവരെ ചോദ്യം ചെയ്യലും ഇന്നലെയും ഊര്‍ജിതമായി നടന്നു.
ഇതോടൊപ്പം ലിഗയുടെ തിരോധാനത്തയും മരണത്തെയും കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരമുണ്ടെങ്കില്‍ എഴുതി അറിയിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന്റെ വക ഒരു ലെറ്റര്‍ ബോക്‌സും കഴിഞ്ഞദിവസം വാഴമുട്ടത്ത് കടവിനടുത്തായി അന്വേഷണം സംഘം സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."