ഉപതെരഞ്ഞെടുപ്പ്: പ്രാദേശിക അവധി
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ ജില്ലാ കോടതി വാര്‍ഡ് (15), കായംകുളം നഗരസഭയിലെ എരുവ വാര്‍ഡ് (12), കൈനകരി പഞ്ചായത്തിലെ ഭജനമഠം വാര്‍ഡ് (5), കരുവാറ്റ പഞ്ചായത്തിലെ നാരായണ വിലാസം വാര്‍ഡ് (12) എന്നിവിടങ്ങളില്‍ 14ന് തിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഈ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 13, 14 തിയതികളിലും ഈ മണ്ഡലങ്ങളില്‍ വാര്‍ഡില്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും തിരഞ്ഞെടുപ്പ് ദിവസമായ 14 നും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി.
കൂടാതെ സ്വീകരണവിതരണ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ ആലപ്പുഴ നഗരസഭ, കായംകുളം നഗരസഭ, കൈനകരി പഞ്ചായത്ത്ഓഫിസ്, കരുവാറ്റ് പഞ്ചായത്ത് ഓഫിസ് എന്നിവയ്ക്ക് 13, 14 തിയതികളിലും വോട്ടെണ്ണല്‍ ദിവസമായ 15ന് ഉച്ച വരെയും അവധി നല്കി കലക്ടര്‍ ഉത്തരവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."