ലോട്ടറി സുരക്ഷ വര്‍ധിപ്പിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ലോട്ടറിയുടെ സുരക്ഷാ സംവിധാനങ്ങള്‍ പുതിയ സാങ്കേതികത ഉപയോഗിച്ച് മെച്ചപ്പെടുത്തുമെന്നും നറുക്കെടുപ്പിന്റെ സുതാര്യ തയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി ടെലിവിഷനിലും വെബ് സൈ റ്റിലും തല്‍സമയം സംപ്രേഷണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് . ലോട്ടറി വകുപ്പിന്റെ താലൂക്ക് സബ് സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആറ്റിങ്ങലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോട്ടറികളുടെ സുരക്ഷ സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷനായി. ആറ്റിങ്ങലിനു പുറമെ നെയ്യാറ്റിന്‍കര, കരുനാഗപ്പള്ളി, അടൂര്‍, കായംകുളം, ചേര്‍ത്തല, വൈക്കം, മൂവാറ്റുപുഴ, അടിമാലി, ഇരിങ്ങാലക്കുട, ഗുരുവായൂര്‍, ചിറ്റൂര്‍, പട്ടാമ്പി, മാനന്തവാടി, തിരൂര്‍, വടകര, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് പുതിയ സബ്സെന്ററുകള്‍ അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."