കെ. കരുണാകരന്‍പിള്ള അതുല്യ നേതൃത്വത്തിന്റെ അവകാശി: കെ. മുരളീധരന്‍
കൊല്ലം: ഏറ്റെടുക്കുന്ന ഏത് സ്ഥാനത്തോടും നീതി പുലര്‍ത്തുന്ന അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു കെ. കരുണാകരന്‍ പിള്ളയെന്നും അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ നേതൃപാടവം എല്ലാ തലത്തിലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്ന് കെ മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.
യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കെ. കരുണാകരന്‍പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൃദുല ഭാവവും യാഥാര്‍ഥ്യങ്ങളും മറന്നു പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടതു സര്‍ക്കാര്‍ ഓരോ ദിനം കഴിയുംതോറും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു പോകുന്നുവെന്നും നിരപരാധികളെ പൊലിസ് സ്റ്റേഷനില്‍ എത്തിച്ച് ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിക്കുന്ന സര്‍ക്കാരിന്റെ പുതിയ പൊലിസ് നയം കേരളത്തിന് അപമാനകരമാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു.
ലോകം മുഴുവന്‍ ചുറ്റി നടക്കുന്ന നരേന്ദ്രമോദിക്ക് നാട്ടിലെ വിഷയങ്ങള്‍ കാണാന്‍ കണ്ണില്ലെന്ന് ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ നരേന്ദ്രമോദിയും പിണറായി വിജയനും മത്സരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സി രാജന്‍ അധ്യക്ഷനായി.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ബിന്ദുകൃഷ്ണ, എ.എ അസീസ്, ശൂരനാട് രാജശേഖരന്‍, വാക്കനാട് രാധാകൃഷ്ണന്‍, ഫിലിപ്പ് കെ. തോമസ്, എഴുകോണ്‍ സത്യന്‍, എന്‍. അഴകേശന്‍, പ്രതാപവര്‍മ്മ തമ്പാന്‍, എ. ഷാനവാസ്ഖാന്‍, ജി. രതികുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."