HOME
DETAILS
MAL
കുടിവെള്ളത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്: ചെയര്‍പേഴ്സണ്‍
backup
March 10 2017 | 19:03 PM
ഗുരുവായൂര്‍ : കുടിവെള്ളക്ഷാമം നേരിടുന്നതിനായി നഗരസഭ ക്രിയാത്മകനടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ പ്രതിപക്ഷം അനാവശ്യസമരങ്ങള് നടത്തി ഈ നീക്കത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ.ശാന്തകുമാരി കുറ്റപെടുത്തി. കുടിവെള്ളക്ഷാമം ചര്‍ച്ചചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗം അലങ്കോലപെടുത്തുകയും. ചര്‍ച്ചയ്ക്ക് പോലും നില്‍ക്കാതെ ഇറങ്ങിപോവുകയുമാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചെയ്തത്. കഴിഞ്ഞ ദിവസം 12000 ലിറ്റര്‍ വെള്ളം ഒഴുക്കികളയുവാന്‍ നേതൃത്വം കൊടുത്തതും യു.ഡി.എഫ് കൗണ്‍സിലര്‍മാരാണ്. കുടിവെള്ളത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് യു.ഡി.എഫ് അവസാനിപ്പിക്കണമെന്നും ചെയര്‍പേഴ്സണ്‍ പത്രകുറിപ്പില്‍ ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."