സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമി ഏറ്റെടുക്കാത്തതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്
മൂവാററുപുഴ: സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമി ലാന്റ് ബോര്‍ഡിന്റെ ഉത്തരവുണ്ടായിട്ടും സ്വകാര്യ വ്യക്തിയുടെ കൈവശത്തില്‍ നിന്നും ഏറ്റെടുക്കാത്തതിനെകുറിച്ച് വിജലന്‍സ് അന്വേഷണം നടത്താന്‍ മൂവാററുപുഴ വിജിലന്‍സ് കോടതി ജഡ്ജി ബി. കലാം പാഷ ഉത്തരവിട്ടു.
എറണാകുളം വി.എ.സി.ബി ഡിവൈ.എസ്.പി യോട് ജൂണ്‍ 11കം റിപ്പോര്‍ട്ട് നല്കുവാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എടപ്പള്ളി പാടിപട്ടം കൊടുംപറമ്പില് കിഷോറാണ് കേസിലെ ഹരജിക്കാരന്.
കണയന്നൂര്‍ തഹസില്‍ദാര്‍ വൃന്ദ ദേവി, കൊച്ചി വൈറ്റില കുടമ്പിള്ളില് ഇഗ്നേഷ്യസ് , മേരി ഗോസ്മി, മേരി ഇന്നസെന്റ്, ചേര്‍ത്തല കാരുവള്ളില്‍ ഫാ. സേവ്യര്‍ ജെ. കാരുള്ളില്‍, ചെറി ബാബു, ജേക്കബ് ജോണ്‍, കെ എസ് ഐ ഡി സി ഡയറക്ടര്‍ ഇ.എസ്. ജോസ് എന്നിവര്‍ക്കെതിരേയാണ് അന്വേഷണം.
1981ല്‍ കണയന്നൂര്‍ താലൂക്ക് ലാന്റ് ബോര്‍ഡ് കേസിലെ രണ്ടാം പ്രതി ഇന്നസെന്റ് എന്നുവിളിക്കുന്ന ഇഗ്നേഷ്യസിനോട് അന്യായമായി കൈവശം വച്ചിരിക്കുന്ന 1.52 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയായതിനാല്‍ വിട്ടു നല്കുവാന് ആവശ്യയപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം പ്രതി ഈ ഭൂമി പ്രതിയുടെ മാതാവ് മേരി ഗോസ്മിക്ക് ദാനമായി നല്കി. ഇത് ലാന്റ് ബോര്‍ഡ് അംഗികരിച്ചില്ല.
മേരി ഗോസ്മി ഈ ഭൂമി അഞ്ചാം പ്രതി ഫാ. സേവ്യറിന് വിറ്റു. കേരള ഭൂപരിഷ്ക്കരണ നിയമ പ്രകാരം ഫാ. സേവ്യര്‍ ഹൈക്കോടതിയില്‍ വില്പനയുടെ സാധുത പറഞ്ഞ് കേസ് നല്‍കിയതിലൂടെ ലാന്റ് ബോര്‍ഡിന്റെ തീരുമാനം റദ്ദ് ചെയ്യുകയും പുതിയ തീരുമനം എടുക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ലാന്റ് ബോര്‍ഡ് രണ്ടും അഞ്ചും പ്രതികള്‍ക്ക് അനൂകൂലമായ തീരുമാനമെടുക്കുകയും 49.250 സെന്റ് സ്ഥലം മാത്രം സര്‍ക്കാരിലേക്ക് നല്കിയാല് മതിയെന്ന് തീരുമാനിക്കുകയും ചെയ്തു.
താലൂക്ക് ലാന്റ് ബോര്‍ഡ് എടുത്ത തീരുമാനത്തെ സംസ്ഥാന ലാന്റ് ബോര്‍ഡ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന് മുമ്പാകെ ചോദ്യം ചെയ്തു. തുടര്‍ന്ന് ലാന്റ് ബോര്‍ഡിന്റെ തീരുമാനം റദ്ദ് ചെയ്ത ഹൈക്കോടതി 1.52 ഏക്കര്‍ ഭൂമിയും പ്രതികളോട് സര്‍ക്കാരിന് വിട്ടുകൊടുക്കുവാന്‍ ഉത്തരവായി. സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹൈക്കോടതി വിധി ശരിവച്ചതിനാല്‍ പ്രതികള്‍ക്ക് കേസില്‍ വിജയിക്കുവാന്‍ കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."