അന്തിക്കാടിനെ തരിശുരഹിത പഞ്ചായത്താക്കി മാറ്റാന്‍ യുവാക്കളുടെ കാര്‍ഷിക വിപ്ലവം
അന്തിക്കാട്: അന്തിക്കാടിനെ തരിശുരഹിത പഞ്ചായത്താക്കി മാറ്റാന്‍ വിഷരഹിത പഴം പച്ചക്കറി ഉല്‍പാദനത്തിനായി യുവാക്കളുടെ കൂട്ടായ്മ. അഞ്ച് ഹെക്ടര്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കുന്ന കാര്‍ഷിക വിപ്ലവത്തിന് തുടക്കമിട്ടു.
തരിശു കിടക്കുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി കാര്‍ഷിക പര്യാപ്തത നേടണം എന്ന രാഷ്ട്രീയം മറന്നുള്ള ചിന്തകളിലൂടെ പിറവിയെടുത്തതാണ് ഇലവ് കാര്‍ഷിക കൂട്ടായ്മ. ഇതിനായി തരിശു കിടന്ന അഞ്ച് ഹെക്ടര്‍ സ്ഥലം ആദ്യ ഘട്ടത്തില്‍ കണ്ടെത്തി പാട്ടത്തിനെടുത്ത് കഴിഞ്ഞു. ഇതില്‍ 80 സെന്റ് സ്ഥലത്ത് വിത്ത് നട്ട് കാര്‍ഷിക പ്രവൃത്തികള്‍ക്ക് സംഘം തുടക്കമിട്ടു.
ആരംഭത്തില്‍ ആയിരം വാഴ, കുമ്പളം, വെള്ളരി, പയര്‍, തണ്ണി മത്തന്‍ എന്നിവ കൃഷി ചെയ്താണ് തുടക്കം. കര നെല്‍കൃഷിയും കൂട്ടത്തിലുണ്ട്. ഇലവ് കാര്‍ഷിക കൂട്ടായ്മയുടെ വിത്ത് നടീല്‍ ഉത്സവം ഉദ്ഘാടനം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സന്‍ നിര്‍വഹിച്ചു. കൃഷി ഭവന്‍ വഴി കൃഷി ചെയ്യാന്‍ പാട്ടത്തിനെടുക്കുന്ന ഭൂമിക്ക് ഹെക്ടറിന് അയ്യായിരം രൂപ നല്‍കും. പത്തു രൂപ വീതം ഓരോ വാഴക്കും നല്‍കും.
കുമ്മായത്തിനും സബ്‌സിഡിയുണ്ട്. കര്‍ഷകനായ സുരേഷ് മഠത്തിലിന്റെ നേതൃത്വത്തിലാണ് കൃഷി. ഷാജു മാളിയേക്കല്‍, ഗോകുല്‍ കരിപ്പിള്ളി , ഫിജി ശശിധരന്‍, ഇ രമേശന്‍, കെ.വി രാജേഷ്, വി.ആര്‍ അമ്പിളി, സുനിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."