HOME
DETAILS
MAL
ഈ റോഡില്‍ കരിങ്കല്‍ ചീളുകള്‍ മാത്രം
backup
March 10 2017 | 20:03 PM
ഇരിക്കൂര്‍: കൂടാളി പഞ്ചായത്തിലെ ആയിപ്പുഴ-പാണലാട് റോഡ് തകര്‍ന്നതു യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ആയിപ്പുഴ ജങ്ഷന് മുതല്‍ പാണാലാട് ജങ്ഷന് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് തകര്‍ന്നിരിക്കുന്നത്. ഓവുചാലില്ലാത്തതും ഗുണമേന്മയില്ലാത്ത ടാറിങുമാണ് റോഡ് തകരാന്‍ കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
കാല്‍നട പോലും ദുഷ്കരമായ റോഡ് റീടാര്‍ ചെയ്യാനും ഓവുചാല്‍ നിര്‍മിക്കാനും ആവശ്യപ്പെട്ട് പൗരസമിതി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ കെ.വി മാമു അധ്യക്ഷനായി. കെ.ഇ.പി അബ്ദുല്ല ഹാജി, പി.പി അഹമ്മദ് കുട്ടി, പി.കെ ഹനീഫ, കെ.വി മര്‍സൂഖ് ഹാജി, ആര്.പി അസൈനാര്‍, കെ.എ അയ്യൂബ്, കെ.ടി ഖാദര്‍, കെ.വി അയ്യൂബ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."