HOME
DETAILS

നന്ദി അറിയിച്ച് കൊവിഡ് 19 മുക്തരായ നഴ്‌സിങ് ദമ്പതികള്‍  'നന്ദി, അവര്‍ ദൈവദൂതരും മാലാഖമാരും'

  
backup
March 27 2020 | 09:03 AM

%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-19-%e0%b4%ae
 
സ്വന്തം ലേഖകന്‍ 
കോട്ടയം: കൊവിഡ് 19 രോഗബാധയില്‍ നിന്നും മുക്തരായി ജീവിതത്തിലേക്ക് തിരികെ വന്നതിന്റെ സന്തോഷത്തിലാണ് ചെങ്ങളത്തെ യുവദമ്പതികള്‍. 
ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളായ ബന്ധുക്കളെ വിമാനത്താവളത്തില്‍ നിന്നും കൊണ്ടുവരാന്‍ പോയതിന് പിന്നാലെയായിരുന്നു ദമ്പതികള്‍ക്കും കൊവിഡ് 19 ബാധിച്ചത്. സ്വന്തം ജീവനും ജീവിതവും നോക്കാതെ അര്‍പണബോധത്തോടെ തങ്ങളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും പരിചരിച്ച നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും നന്ദി പറയുകയാണ് ഈ നഴ്‌സിങ് ദമ്പതികള്‍. ഡോ.സജിത്കുമാര്‍, ഡോ. ഹരികൃഷ്ണന്‍, ഡോ.ആശ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. കഴിഞ്ഞ എട്ടിനാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കൊവിഡ് 19 രോഗലക്ഷണവുമായി ഇരുവരെയും പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിനകം രോഗം സ്ഥിരീകരിച്ച് പരിശോധന ഫലം എത്തി. കൊവിഡ് 19 രോഗം ബാധിച്ച ഭാര്യാ പിതാവിന്റെ വൃദ്ധദമ്പതികളായ മാതാപിതാക്കളെയും ചികിത്സയ്ക്കായി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. 
ചികിത്സയുടെ 19 ദിവസങ്ങളാണ് കടന്നു പോയത്. കൂട്ടിന് മൊബൈല്‍ ഫോണ്‍ മാത്രം. നാലരവയസുള്ള മകളും ഐസൊലേഷന്‍ മുറിയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മകളെ കൂടി ആശുപത്രിയില്‍ എത്തിച്ചതോടെ മനസിന്റെ് നിയന്ത്രണം വിട്ടു പോകുമെന്ന ആശങ്കയിലായിരുന്നു ഇരുവരും. എന്നാല്‍, ചികിത്സിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്ന ജീവനക്കാരും നല്‍കിയ പിന്‍തുണയാണ് ജീവിതത്തിലേക്ക് തിരിച്ചു നടത്തിച്ചത്. മകള്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയിരുന്നു. 
എങ്ങനെയാണ് അവര്‍ക്ക് നന്ദി പറയേണ്ടതെന്ന് അറിയില്ല, അവര്‍ ദൈവദൂതരും മാലാഖമാരുമാണെന്ന് വിശ്വസിക്കുന്നതായി യുവാവ് പറഞ്ഞു. ഫോണില്‍ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവനും തോമസ് ചാഴിക്കാടന്‍ എം.പിയുമൊക്കെ ആശ്വസിപ്പിച്ചു. ഇറ്റലിയിലും പിന്നീട് ദുബൈയിലും അബുദാബിയിലും നഴ്‌സായി ജോലി ചെയ്യുകയായിരുന്നു യുവാവ്. ഇറ്റലിയില്‍ നഴ്‌സായ ഭാര്യ 17 വര്‍ഷമായി മാതാപിതാക്കള്‍ക്കൊപ്പം അവിടെയാണ്. രണ്ടു പേര്‍ക്കും അവധി കിട്ടിയപ്പോള്‍ നാട്ടിലെത്തുകയായിരുന്നു. 
പിന്നീടാണ് കൊവിഡ് ലോകത്ത് പടരുന്നത്.  ഇരുവരും രോഗവിമുക്തരായെങ്കിലും മെഡിക്കല്‍ ബോര്‍ഡ് കൂടി ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയ ശേഷമേ ഡിസ്ചാര്‍ജ് ചെയ്യുന്നതിനെ കുറിച്ച് തീരുമാനം ഉണ്ടാകൂ. തങ്ങള്‍ രോഗവിമുക്തരായതിനാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന വൃദ്ധദമ്പതികളായ ബന്ധുക്കളെ പരിചരിക്കാനുള്ള സന്നദ്ധതയും ഇരുവരും അറിയിച്ചിട്ടുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago