വഴിയോരങ്ങളിലെ അത്താണികള്‍ വിസ്മൃതിയിലേക്ക്
ശ്രീകൃഷ്ണപുരം: വള്ളുവനാടന്‍ പ്രദേശങ്ങളിലെ ചരിത്ര സ്മാരകങ്ങളായ അത്താണികള്‍ വിസ്മൃതിയിലേക്. റോഡ് വികസനങ്ങളുടെ പേരില്‍ ആണ് ഒരു പ്രദേശത്തിന്റ കഥ പറയുന്ന അത്താണികള്‍ പൊളിച്ചു നീക്കുന്നത്. ചുമട് താങ്ങികള്‍ എന്നാണ് നാട്ടു ഭാഷയില്‍ അത്താണികളെ വിളിക്കപെടാറുള്ളത്. ഗര്‍ഭിണിയായ സ്ത്രീകള്‍ പ്രസവിക്കാതെ മരിച്ചാല്‍ അവരുടെ സ്മരണാര്‍ത്ഥമാണ് ഈ അത്താണികള്‍ നിര്‍മിച്ചിരിക്കുന്നത്. ഇങ്ങനെ യുള്ള വിശ്വാസമാണ് വള്ളുവനാടന്‍ പ്രദേശങ്ങളില്‍ ഉള്ളത്.
ഇതിന്റെ തെളിവ്കള്‍ ആണ് ഇന്ന് കാണുന്ന അത്താണികള്‍. ഇതിന്റെ പേരില്‍ നിരവധി സ്ഥലപ്പെരുകളും ഇന്നുണ്ട്. കരിങ്കല്ലതാണി, പൂവത്താ ണി, നടുവിലതാണി, ആര്യമ്പാവ് അര്യനമ്പി എന്നിവയെല്ലാം ജീവിക്കുന്ന തെളിവുകള്‍ ആണ്. കുണ്ടൂര്‍കുന്നു പുല്ലാനിവേട്ട പ്രദേശത്തുള്ള അത്താണിക്ക് പ്രദേശ ചരിത്രം ഉണ്ട്.
നല്ലൂര്‍ കളം തറവാട്ടിലെ പാപ്പിയമ്മ യുടെ നാമമാണ് ഇവിടെ കൊത്തി വെച്ചിട്ടുള്ളത്. പെരിങ്ങോട്, കോങ്ങാട് ചന്ത കളിലേക്കും പരിസരങ്ങളിലേക്കും പോകുന്ന വഴിയാത്രക്കാര്‍ക്ക് ഭാരം ഇറക്കാന്‍ പര സഹായമില്ലാതെ ഇറക്കാന്‍ സഹായിച്ചിരുന്നത് ഇത്തരം അത്താണികള്‍ ആണ്.
ഇറക്ക് എന്ന പേരില്‍ ഉള്ള പ്രദേശങ്ങള്‍ ഈ മേഖലകളില്‍ ഉണ്ട്. റോഡ് വികസനത്തിന്റെ പേരില്‍ പൈത്രിക വസ്തുക്കളെ നശിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന അധികാരികള്‍ കളോട് ഇതില്‍ നിന്നു പിന്മാറണം എന്നാണ് പ്രദേശ വാസികളുടെ ആവശ്യം. പുരാവസ്തു വകുപ്പ് ഏറ്റെടുത്തു ഇതിനെ സംരക്ഷിക്കണമെന്നു വിവിധ കോണുകളില്‍ നിന്നു ആവശ്യം ഉയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."