ബൈക്ക് ബസിലിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു
വടകര: തോടന്നൂരില്‍ ബൈക്ക് സ്കൂള്‍ ബസിലിടിച്ച് പേരാമ്പ്ര സ്വദേശികളായ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൂത്താളി മൂരികുത്തി പാറക്കാംപൊയില്‍ സൂപ്പിയുടെ മകന് മുഹമ്മദ് മുബഷിര്‍(20), മീറങ്ങാട്ട് മീത്തല്‍ അബ്ദുല്‍ കരീമിന്റെ മകന് മുഹമ്മദ് തസ്നീം(19) എന്നിവരാണ് മരിച്ചത്. മംഗലാപുരം ശ്രീനിവാസ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ ഇരുവരും ഇന്നലെ ഉച്ചയ്ക്ക് 12ഓടെ വടകര റെയില്‍വേ സ്റ്റേഷനിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. തോടന്നൂര്‍ സര്‍വിസ് സ്റ്റേഷനു സമീപം മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്ക് എതിരേവന്ന മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ മുബഷിര്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. തസ്നീമിനെ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നഫീസയാണ് മരിച്ച മുഹമ്മദ് മുബഷിറിന്റെ മാതാവ്. സഹോദരന് നൗഫല്‍. മുഹമ്മദ് തസ്നീമിന്റെ മാതാവ് മൈമൂന. സഹോദരന് മുഹമ്മദ് റാഷിദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."