HOME
DETAILS
MAL
കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം
backup
March 27 2020 | 15:03 PM
ന്യൂഡല്‍ഹി: ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും കേരളത്തിന് 460.77 കോടിയുടെ ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രളയസഹായ തുടര്‍ഫണ്ടായാണ് തുക അനുവദിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന്റേതാണ് തീരുമാനം.കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ക്കാണ് സഹായം ലഭിക്കുക.
2019 ലെ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ് എന്നിവ ബാധിച്ച ബിഹാര്‍, കേരളം, മഹാരാഷ്ട്ര, നാഗാലാന്‍ഡ് ഒഡീഷ, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും 2018-19 ല്‍ വരള്‍ച്ച ബാധിച്ച കര്‍ണാടകയ്ക്കും ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ (എന്‍ഡിആര്‍എഫ്) കീഴില്‍ അധിക സഹായം നല്‍കുന്നതിനാണ് അംഗീകാരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."