HOME
DETAILS
MAL
സാമൂഹ്യ മാധ്യമങ്ങള്‍ വഴി മതസ്പര്‍ധ വളര്‍ത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി: കലക്ടര്‍
backup
May 03 2018 | 05:05 AM
പാലക്കാട്: സാമൂഹിക മാധ്യമങ്ങള്‍ വഴി മതസ്പര്‍ധ വളര്‍ത്തുകയും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. പി. സുരേഷ് ബാബു പറഞ്ഞു. മത സൗഹാര്‍ദം വളര്‍ത്തുന്നതിനും വര്‍ഗീയത ഇല്ലാതാക്കുന്നതിനുമായി ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം പറഞ്ഞത്.
സാമൂഹിക മാധ്യമങ്ങള്‍ വഴി അനാവശ്യ പ്രചാരണം നടത്തുന്നതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് യുവാക്കള്‍ക്ക് ബോധവത്കരണം നല്‍കും. ഇതര മതസ്ഥരെ പ്രകോപിപ്പിക്കുന്നതും മതസൗഹാര്‍ദം തകര്‍ക്കുന്നതുമായ വാക്കുകളും ചിത്രങ്ങളും ഉപയോഗിച്ചുളള പ്രചാരണ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കരുതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാര്‍, സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, പി. കാവേരിക്കുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."