HOME
DETAILS
MAL
രണ്ടാനമ്മ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി സ്കൂള്‍ വിദ്യാര്‍ഥി
backup
March 10 2017 | 20:03 PM
കൊടുങ്ങല്ലൂര്‍: രണ്ടാനമ്മ പഠിക്കാന്‍ സമ്മതിക്കുന്നില്ലെന്ന പരാതിയുമായി പത്താം ക്ലാസ്സുകാരന് പൊലിസ് സ്റ്റേഷനില്‍. എടവിലങ്ങ് സ്വദേശിയായ പതിനഞ്ച് വയസുകാരനാണ് പഠിക്കാന്‍ സഹായം തേടി പൊലിസ് സ്റ്റേഷനിലെത്തിയത്. വീട്ടിലിരുന്ന് പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നും സമയത്തിന് ഭക്ഷണം നല്‍കുന്നില്ലെന്നുമായിരുന്നു കുട്ടിയുടെ പരാതി. കുട്ടിയുടെ നിസ്സഹായാവസ്ഥയറിഞ്ഞ പൊലിസ് രണ്ടാനമ്മയെ വിളിച്ചു വരുത്താന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. വിദ്യാര്‍ഥിക്ക് അനുകൂലമായ മൊഴിയുമായി പിതാവും സഹോദരങ്ങളും എത്തിയതോടെ രണ്ടാനമ്മക്കെതിരെ പൊലിസ് ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരം കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."