തദ്ദേശസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് പൊടിക്കുന്ന യൂനിറ്റുകള്‍ തുടങ്ങും: മന്ത്രി കെ.ടി ജലീല്‍
പട്ടാമ്പി: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രണ്ടുമാസത്തിനകം ഇരുനൂറിലധികം പ്ലാസ്റ്റിക് െഷ്രഡ്ഡിങ് യൂനിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. പട്ടാമ്പി മാലിന്യസംസ്കരണ പ്ലാന്റില്‍ പുതുതായി സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്രഡ്ഡിങ് യൂനിറ്റും മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റേഷന്‍ സെന്ററും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ അമ്പതോളം യൂനിറ്റുകള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്.
പുതുതായി 16 സെക്രട്ടറിമാരെ പി.എസ്.സി മുഖേന തദ്ദേശസ്ഥാപനങ്ങളില്‍ നിയമിക്കാനുള്ള നടപടിയായിട്ടുണ്ട്. ഇങ്ങനെയായാല്‍ തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരെ എല്ലായിടത്തേക്കും മാറ്റിനിയമിക്കാനുള്ള സൗകര്യമൊരുങ്ങും.
ചടങ്ങില്‍ നഗരസഭാ ചെയര്മാന് കെ.പി വാപ്പുട്ടി അധ്യക്ഷനായി. ഉപാധ്യക്ഷ സി. സംഗീത, മുന്‍ എം.എല്‍.എ സി.പി മുഹമ്മദ്, സി.എ.എം.എ കരീം, കൃഷ്ണകുമാര്‍, സി.എ റാസി, സുനിത, ടി.പി ഷാജി, ഷീജ, കെ.സി മണികണ്ഠന്, കെ.എസ്.ബി.എ തങ്ങള്‍, സുന്ദരന്‍കുട്ടി, ഉമ്മര്‍ പാലത്തിങ്കല്‍, കൃഷ്ണവേണി, സെക്രട്ടറി ടി.എച്ച് സീന, കെ.എച്ച് ഗഫൂര്‍, അബ്ദുള്‍ജബ്ബാര്‍, ഇ.പി വിസ്മല്‍ സംസാരിച്ചു. ചടങ്ങില്‍ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവിതരണം, അങ്കണവാടികള്‍ക്ക് കംപ്യൂട്ടര്‍, എസ്.സി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം എന്നിവയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."