കൊവിഡ്-19 ആഗോള മരണം 25,000 കവിഞ്ഞു; 5.5 ലക്ഷം വൈറസ് ബാധിതര്‍
ലോകത്തെ മൊത്തം ഭീതിയിലാഴ്ത്തിക്കൊണ്ട് കൊവിഡ്-19 ബാധിച്ച് ആഗോള തലത്തില്‍ മരിച്ചവരുടെ എണ്ണം 25000 കവിഞ്ഞു. ആകെ 25,262 പേര് വൈറസ് ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്. 199 രാജ്യങ്ങളിലായി മൊത്തം 5,58,416 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആഗോളതലത്തില്‍ ഇതുവരെ 1,27,000 പേര് കോറാണാ രോഗത്തില്‍ നിന്ന് മുക്തരായി. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്. ഇതുവരെ 8200 ല്‍ കൂടുതല്‍ പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇന്ന് മാത്രം 919 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഒരു ദിവസത്തില്‍ ഇത്രയും കൂടുതല്‍ പേര് മരിക്കുന്നത് ഇതാദ്യമായാണ്.
അതേസമയം, സ്പെയിനിലും മരണ നിരക്ക് കുത്തനെ കൂടുകയാണ്. ഇന്ന് മാത്രം 769 മരണം കൂടി ഔദ്യോഗിക വൃത്തം വെളിപ്പെടുത്തിയതോടെ മരണസംഖ്യ 4,858 ആയി.
ഇന്ത്യയില്‍ ഇതുവരെ 724 പേര്‍ക്കാണ് കൊവിഡ്- 19 സ്ഥിരീകരിച്ചത്. 17 പേരാണ് ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചത്.
ഇന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്റെ റിസള്‍ട്ടും പോസിറ്റീവ് ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."