നീറ്റ് പ്രതിഭകളെ ആരോഗ്യ സര്‍വകലാശാല അനുമോദിക്കും
വടക്കാഞ്ചേരി: ആദ്യ നീറ്റ് അഖിലേന്ത്യാ മെഡിക്കല്‍ ഡെന്റല്‍ പി.ജി. പ്രവേശനപരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ നിന്നുള്ള പ്രതിഭകളെ സര്‍വകലാശാല അനുമോദിയ്ക്കും.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്തെ നിയമസഭാ സമുച്ചയത്തില്‍ വെച്ചാണ് യോഗം. ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പ്രതിഭകള്‍ക്ക് ഉപഹാരം നല്‍കും. അഖിലേന്ത്യാ തലത്തില്‍ 1,67, 684 വിദ്യാര്‍ഥികള്‍ പങ്കെടുത്ത നീറ്റ് മെഡിക്കല്‍ ഡെന്റല്‍ പി.ജി. പരീക്ഷയില്‍ മെഡിക്കല്‍ വിഭാഗത്തില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഡോ. എസ്. ഷബ്‌നത്തിനാണ് ഒന്നാം റാങ്ക്. തൃശൂര്‍ മെഡിയ്ക്കല്‍ കോളജിലെ ഡോ. എന്‍ മനുരാജ് രണ്ടാം റാങ്കിനും ഡോ. അലീന എലിസബത്ത് ആന്‍ഡ്രൂസ് മൂന്നാം റാങ്കും നേടി.
ഡെന്റല്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബസേലിയസ് ഡെന്റല്‍ കോളജിലെ ഡോ: ഫറാജ് മൊഹമ്മദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം ഡെന്റല്‍ കോളജിലെ ഡോ. അന്ന അലിന്‍, ഡോ. വി.എ. നിവേദിത പ്രകാശ്, ഡോ. ഷബ്‌ന, ഡോ. ഗായത്രി, ഡോ. ഐവിന്‍ കെ ക്ലീറ്റസ് എന്നിവര്‍ക്കാണ് മറ്റ് റാങ്കുകള്‍. അനുമോദന യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ നളിനാക്ഷന്‍, റിസര്‍ച്ച് ഡീന്‍ ഡോ. കെ അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."