HOME
DETAILS
MAL
പഞ്ചാബില്‍ കൊറോണ ബാധിച്ച് മരിച്ച പുരോഹിതന്‍ കാരണം ക്വാറന്റൈനിലായത് 40,000 പേര്‍
backup
March 27 2020 | 17:03 PM
ചണ്ഡിഗഢ്: പഞ്ചാബില്‍ കൊവിഡ്-19 ബാധിച്ച് മരിച്ച സിഖ് പുരോഹിതനില്‍ നിന്നു വൈറസ് പകര്‍ന്നത് 23 പേരിലേക്ക്. രണ്ടാഴ്ചയോളം ജര്‍മനിയിലും ഇറ്റലിയിലും യാത്ര ചെയ്ത എഴുപതുകാരനായ പുരോഹിതന്‍ ഈ മാസം ആറിനായിരുന്നു നാട്ടിലെത്തിയത്.
അദ്ദേഹം മരിക്കുന്നതിന് മുന്‍പ് നിരവധി പേര്‍ പങ്കെടുത്ത ഹോല മൊഹല്ല സിഖ് ഫെസ്റ്റിവലിലും അദ്ദേഹം സംബന്ധിച്ചിരുന്നു. സെല്‍ഫ് ക്വാറന്റൈനില്‍ നില്‍ക്കാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം അവഗണിച്ചായിരുന്നു ഇതെല്ലാം. ഇതേത്തുടര്‍ന്ന് 20 ഗ്രാമങ്ങള്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ 40,000 നിവാസികളോട് ക്വാറന്റൈനിലും പ്രവേശിപ്പിച്ചു.
ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് സഹയാത്രികരിലും കുടുംബങ്ങളിലും മറ്റുമായി 23 പേരില്‍ പിന്നീട് കൊവിഡ്-19 സ്ഥിരീകരിച്ചു.
ഇതിനകം 33 പേര്‍ക്കാണ് പഞ്ചാബില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."