പാലിയേറ്റീവ് മരുന്നുകള്‍ വിതരണം ചെയ്തു
പനമരം: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ നിര്‍ധനരായ രോഗികള്‍ക്ക് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് മരുന്ന് വിതരണം ചെയ്തു. പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗികള്‍, കിഡ്നി രോഗികള്‍, പക്ഷാഘാതം സംഭവിച്ചവര്‍, പ്രായാധിക്യംമൂലം കിടപ്പിലായവര്‍, ബീഡി രോഗികള്‍, തുടങ്ങിവര്‍ക്ക് ആശ്വാസം ലഭിക്കുതാണ് പദ്ധതി.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 25 ഓളം സന്നദ്ധ സംഘടനകള്‍ പാലിയേറ്റീവ് കെയര്‍ യൂനിറ്റുകള്‍, പഞ്ചായത്ത്- മുനിസിപ്പാലിറ്റി തലത്തിലുളള ഇരുപത്തി ആറോളം പ്രൈമറി ലെവല്‍ പാലിയേറ്റീവ് യൂനിറ്റുകള്‍, ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചോളം സെക്കന്‍ഡറി പാലിയേറ്റീവ് യൂനിറ്റുകള്‍ മുഖാന്തിരമാണ് മരുന്നുകള്‍ വിതരണം ചെയ്തത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ പ്രഭാകരന് മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി ഇസ്മായില്‍, പനമരം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജുല്‍നാ ഉസ്മാന്, പാലിയേറ്റീവ് പ്രസിഡന്റ് മനോജ്, ഹെഡ് നേഴ്സ് ബിനിമോള്‍, പാലിയേറ്റീവ് പ്രവര്‍ത്തകരായ പോക്കു, ഷാജഹാന് കോവ, ടി ഖാലിദ്, ഇമ്മാനുവല്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച്.സി. മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.ആര് ഷീജ സ്വാഗതവും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ജില്ലാ കോര്‍ഡിനേറ്റര്‍ സ്മിത നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."