കാവേരി നദീജലത്തര്‍ക്കം: വിധി നടപ്പാക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: കാവേരി നദീജലക്കേസില്‍ കര്‍ണാടകക്കും കേന്ദ്രത്തിനും സുപ്രിം കോടതി വിമര്‍ശനം. ചൊവ്വാഴ്ചക്കകം ബോര്‍ഡ് രൂപീകരിക്കാനുള്ള നടപടി തുടങ്ങണമെന്ന് കേന്ദ്രത്തോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. രൂപീകരിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പു നല്‍കി.
അതുവരെ തമിഴ്‌നാടിന് അവകാശപ്പെട്ട നാല് ടി.എം.സി ജലം നല്‍കാന്‍ കര്‍ണാടകയോട് കോടതി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുക്കും. കര്‍ണാടക തെരഞ്ഞെടുപ്പ് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ വാദം എങ്ങനെ വിശ്വസിക്കുമെന്ന് കോടതി ചോദിച്ചു.
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള കരടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കിട്ടാനുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രിം കോടതിയെ അറിയിച്ചു. അതേസമയം, കരട് പദ്ധതി രേഖ അവതരിപ്പിക്കാന്‍ കേന്ദ്രം പത്തു ദിവസത്തെ സമയം തേടി.
വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."