HOME
DETAILS

കൃഷ്ണഗിരിയില്‍ റണ്‍മല കെട്ടി ഇന്ത്യ

  
backup
February 09 2019 | 19:02 PM

krishnagiri

നിസാം കെ. അബ്ദുല്ല#


കൃഷ്ണഗിരി (വയനാട്): കൃഷ്ണഗിരിക്ക് മേലെ റണ്‍മലകെട്ടി ഇന്ത്യ. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയാണ് ഇന്ത്യ എ റണ്‍മല തീര്‍ത്തത്. പ്രിയങ്ക് പാഞ്ചലിന്റെ ഇരട്ട സെഞ്ചുറിയും കെ.എസ് ഭരതിന്റെ സെഞ്ചുറിയുമാണ് ഇന്ത്യ എക്ക് കരുത്തായത്. ആറിന് 540 എന്ന നിലയില്‍ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ എ അവസാന ദിനത്തില്‍ ലയണ്‍സിനെ വരിഞ്ഞുകെട്ടി വിജയം പിടിക്കാമെന്ന പ്രതീക്ഷയിലാണ്.
ആദ്യ ഇന്നിങ്‌സില്‍ 200 റണ്‍സ് ലീഡ് വഴങ്ങിയ ലയണ്‍സ് ഇന്നലെ സ്റ്റമ്പെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവാതെ 20 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ന് മുഴുവന്‍ ബാറ്റ് ചെയ്ത് സമനില പിടിക്കുകയെന്നതാവും ലയണ്‍സിന്റെ ലക്ഷ്യം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്ണെന്ന നിലയില്‍ മൂന്നാംദിനം ആരംഭിച്ച ഇന്ത്യ എക്ക് മൂന്ന് റണ്ണെടുക്കുന്നതിനിടെ രണ്ടാം വിക്കറ്റ് നഷ്ടമായി.


തലേന്നത്തെ സ്‌കോറിലേക്ക് ഒരു റണ്‍ കൂട്ടിച്ചേര്‍ത്ത കെ.എല്‍ രാഹുലാണ് വീണത്. സ്പിന്നര്‍ ഡാനി ബ്രിഗ്‌സിന്റെ നിരുപദ്രവമെന്ന് തോന്നിച്ച പന്തില്‍ ബാറ്റ്‌വച്ച രാഹുലിനെ പോയിന്റില്‍ സബ്‌സ്റ്റിറ്റിയൂട്ട് ജാമി ഓവര്‍ടണ്‍ പിടികൂടുകയായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ അങ്കിത് ഭാവനെ പൂജ്യത്തിന് പവലിയനിലെത്തിയതോടെ ഇന്ത്യ എ തകര്‍ച്ച മണത്തു.
അഞ്ചാമനായെത്തിയ റിക്കി ഭുയി പാഞ്ചലിനൊപ്പം പ്രതിരോധിച്ച് കളിച്ചതോടെ തകര്‍ച്ചാ ഭീഷണി അവസാനിച്ചു. അതിനിടെ പഞ്ചാല്‍ സെഞ്ചുറി പൂര്‍ത്തീകരിച്ചു. എന്നാല്‍ ടീ ടോട്ടല്‍ 262ലെത്തിയപ്പോള്‍ ഭുയി വീണു.


പിന്നീടെത്തിയ വിക്കറ്റ് കീപ്പര്‍ കെ.എസ് ഭരത് ഏകദിന ശൈലിയില്‍ ബാറ്റ് വീശി പാഞ്ചലിനൊപ്പം റണ്ണുയര്‍ത്തി. ഇരുവരും ചേര്‍ന്ന് 196 റണ്ണിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്്. 94ല്‍ നില്‍ക്കെ സിക്‌സിലേക്ക് പന്ത് പായിച്ച് ഭരത് സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ 199ല്‍ പന്തിനെ സിക്‌സിലേക്ക് പറത്തിയായിരുന്നു പാഞ്ചലിന്റെ ഇരട്ടശതകം.


ടീം ടോട്ടല്‍ 458ല്‍ സാക്ക് ചാപ്പലിന്റെ ഒരു ലോവര്‍ ബൗണ്‍സില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമത്തില്‍ വിരലിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്‌സ് പിടികൂടിയതോടെയാണ് പാഞ്ചലിന്റെ ഇന്നിങ്‌സിന് വിരാമമായത്. രാവിലെ പിച്ചിലെ ഈര്‍പ്പം മുതലെടുത്ത് ലയണ്‍സിനെ എറിഞ്ഞൊതുക്കി മത്സരം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തിലാവും ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക.


313 പന്തുകള്‍ നേരിട്ട പാഞ്ചല്‍ 26 ബൗണ്ടറികളുടെയും മൂന്ന് സിക്‌സിന്റെയും പിന്‍ബലത്തിലാണ് 206 റണ്‍ നേടിയത്. പിന്നാലെയെത്തിയ ജലജ് സക്‌സേനയും ആക്രമണ മൂഡിലായതോടെ കളി ഏകദിനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായി. 524ല്‍ ഭരത് വീഴുന്നത് വരെ ഏകദിനമായിരുന്നു കൃഷ്ണഗിരിയില്‍. ലീഡ് 200ലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് 142 റണ്ണെടുത്ത ഭരതിനെ ഡാനി ബ്രിഗ്‌സിന്റെ പന്തില്‍ ജാമി ഓവര്‍ടണ്‍ പിടികൂടിയത്. 139 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളുടെയും എട്ട് സിക്‌സിന്റെയും പിന്‍ബലത്തിലായിരുന്നു ഭരതിന്റെ മാസ്മരിക ഇന്നിങ്‌സ്. ടീം ടോട്ടല്‍ 540ല്‍ ലീഡ് 200 എത്തിയതോടെ ഇന്ത്യ എ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 28 റണ്ണുമായി ജലജ് സക്‌സേനയും 12 റണ്ണുമായി ശാര്‍ദുല്‍ താക്കൂറുമായിരുന്നു ഈ സമയം ക്രീസില്‍. ലയണ്‍സിനായി സാക്ക് ചാപ്പല്‍ മൂന്നും ജാനി ബ്രിഗ്‌സ് രണ്ടും ജെയിംസ് പോര്‍ട്ടര്‍ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി. 135 ഓവറുകളാണ് ഇന്ത്യ എ കൃഷ്ണഗിരിയില്‍ ബാറ്റ് ചെയ്തത്. രാവിലെ പിച്ചിലെ ഈര്‍പ്പം മുതലെടുത്ത് ലയണ്‍സിനെ എറിഞ്ഞൊതുക്കി മത്സരം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തിലാവും ഇന്ത്യ എ ഇന്ന് കളത്തിലിറങ്ങുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago