HOME
DETAILS
MAL
ആദ്യഘട്ടത്തില്‍ ലഭിക്കുക 52 ലക്ഷം പേര്‍ക്ക്
backup
March 27 2020 | 18:03 PM
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെന്ഷന് വിതരണം തുടങ്ങി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്ഷന് തുകയാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 52 ലക്ഷം പേര്‍ക്ക് പെന്ഷന് ലഭിക്കും.
2,400 രൂപ വീതമാണ് ഓരോ പെന്‍ഷന്‍കാര്‍ക്കും ലഭിക്കുക. അക്കൗണ്ട് ഉള്ളവര്‍ക്ക് അതുവഴിയും ബാക്കിയുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വീട്ടിലെത്തിച്ചും നല്‍കും. തെരഞ്ഞെടുത്തിട്ടുള്ള 1,564 സഹകരണസംഘങ്ങള്‍ വഴിയാണ് പെന്ഷന് ഗുണഭോക്താക്കള്‍ക്ക് നേരിട്ടെത്തിക്കുന്നത്.
മാര്‍ച്ച് 31ന് മുന്‍പ് വിതരണം പൂര്‍ത്തിയാക്കണമെന്നാണ് ധനവകുപ്പ് നിര്‍ദേശം. ഈ ഘട്ടത്തില്‍ 1,209 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ ഇന്നലെ മുതല്‍ പെന്ഷന് വിതരണം ആരംഭിച്ചു. ക്ഷേമനിധികളില്‍ അംഗങ്ങളായവര്‍ക്കുള്ള പെന്ഷന് വിതരണത്തിന് 149 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 5,46,791 പേര്‍ക്കാണ് ഇത് ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."