പ്രസ് ക്ലബില്‍ കയറി ആക്രമണം: കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി വേണമെന്ന് കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: മലപ്പുറം പ്രസ് ക്ലബില്‍ കയറി മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കണമെന്ന് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.
Also Read: മലപ്പുറം പ്രസ് ക്ലബ്ബില്‍ ആര്‍.എസ്.എസ് ആക്രമണം; ചന്ദ്രിക ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനമേറ്റു
ആര്‍.എസ്.എസ് നടത്തിയ പ്രകടനത്തിനിടെ ബൈക്ക് യാത്രികനെ മര്‍ദ്ദിക്കാനുളള ശ്രമം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനാണ് ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുഹാദിനെ ഒരു സംഘം പ്രസ് ക്ലബിനുള്ളില്‍ കയറി മര്‍ദ്ദിച്ചതും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതും. പത്രപ്രവര്‍ത്തക യൂണിയന്റെ ജില്ലാ ആസ്ഥാനങ്ങളാണ് പ്രസ് ക്ലബുകള്‍.
മലപ്പുറം പ്രസ് ക്ലബില്‍ കയറി മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."