അങ്കണവാടികളില്‍ ഭക്ഷണത്തിന് പുതിയ വിഭവങ്ങള്‍; പദ്ധതിയുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ
സുല്‍ത്താന്‍ ബത്തേരി: കുഞ്ഞു നാവുകളില്‍ വ്യത്യസ്ത രുചി നിറക്കാന്‍ പദ്ധതിയുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ. നഗരസഭയിലെ അങ്കണവാടികളിലാണ് ഇനി മുതല്‍ ഒരേ ഭക്ഷണത്തിന് പകരം വ്യത്യസ്ത വിഭവങ്ങള്‍ തയാറാക്കാന്‍ പദ്ധതി ആവിഷ്കരിച്ചത്. പുതിയ പദ്ധതി പ്രകാരം ആഴ്ചയില്‍ രണ്ട് ദിവസം രാവിലെ ഇഡ്ഡലി, രണ്ട് ദിവസം ദോശ, രണ്ട് ദിവസം മുത്താറി വിഭവങ്ങള്‍ നല്‍കും.
കൂടാതെ ഉച്ചക്ക് ഇപ്പോള്‍ നല്‍കിവരുന്ന കഞ്ഞിക്കും പയറിനുംപകരം ചോറു സാമ്പാറും ഉപ്പേരിയും പപ്പടവും നല്‍കും. ഒരു ദിവസം ഉച്ചയ്ക്ക് വെജ് ബിരിയാണിയും കുട്ടികള്‍ക്ക് നല്‍കും. പദ്ധതി നടത്തിപ്പിന്നായി 47 ലക്ഷം രൂപയാണ് നഗരസഭ മാറ്റിവെച്ചിരിക്കുന്നത്. ഇതുപ്രകാരം നഗരസയിഭയിലെ 42 അങ്കണവാടികളിലും പദ്ധതി നടപ്പാക്കും.
പദ്ധതിയുടെ ഉദ്ഘാടനം കട്ടയാട് അങ്കണവാടിയില്‍ നഗരസഭ ചെയര്മാന് ടി.എല്‍ സാബു നിര്‍വഹിച്ചു. അങ്കണവാടി വെല്‍ഫെയര്‍കമ്മറ്റി അംഗം ബാബു കട്ടയാട് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."