HOME
DETAILS
MAL
2015ലെ തുനീസ്യന്‍ ആക്രമണം: നിരവധിപേര്‍ക്ക് തടവ്
backup
February 09 2019 | 19:02 PM
തൂനിസ്: 2015ല്‍ തുനീസ്യയിലെ മ്യൂസിയത്തിലും ബീച്ചിലുമുണ്ടായ ആക്രമണങ്ങളില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരെ ശിക്ഷിച്ചു. ഏഴുപേര്‍ക്കു ജീവപര്യന്തവും ബാക്കിയുള്ളവര്‍ക്കു നിശ്ചിത വര്‍ഷം വീതം തടവു ശിക്ഷയുമാണ് വിധിച്ചത്.
മ്യൂസിയത്തിലായിരുന്നു ആദ്യം ആക്രമണമുണ്ടായത്. ഇതില്‍ 22 പേര്‍ മരിച്ചു. മൂന്നുമാസം കഴിഞ്ഞാണ് സൂസിയിലെ ബീച്ചില്‍ ആക്രമണം ഉണ്ടായത്. ഇതില്‍ 38 പേരും മരിച്ചു. ഗ്രനേഡുകളും തോക്കും ഉപയോഗിച്ചായിരുന്നു രണ്ടിടത്തും ആക്രമണം നടത്തിയത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. സൂത്രധാരന്‍ എന്ന് പൊലിസ് പറഞ്ഞിരുന്ന ശംസുദ്ദീന്‍ അല്‍ സന്ദി ലിബിയയിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രണ്ട് ആക്രമണങ്ങളും രണ്ടുകേസായാണ് വിചാരണ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."