'മലമ്പനിക്കെതിരേ ആരോഗ്യ ജാഗ്രത'യുമായി ആരോഗ്യ വകുപ്പ്
മലപ്പുറം: കാലവര്‍ഷം തുടങ്ങുന്നതിനു മുന്‍പേ മലമ്പനിക്കെതിരേ ജാഗ്രതാ ബോധവല്‍ക്കരണവുമായി ജില്ലാ ആരോഗ്യ വകുപ്പ്. മലമ്പനി നിവാരണ യജ്ഞത്തിന്റെ ജില്ലാതല പ്രഖ്യാപനവും ശില്‍പശാലയും ജില്ലാ കലക്ടര്‍ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു.
2020നകം ജില്ലയില്‍ മലമ്പനി രോഗം നിര്‍മാര്‍ജനം ചെയ്യാനും രോഗപ്പകര്‍ച്ച തടയാനുമുള്ള പദ്ധതി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. ഇതിനായി മുഴുവന്‍ ജനങ്ങളുടെയും പരിശ്രമം വേണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍കൈയെടുക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
ചടങ്ങില്‍ കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന മുഖ്യ പ്രഭാഷണം നടത്തി.
പദ്ധതിയുടെ ഭാഗമായി രോഗ നിരീക്ഷണം, സമ്പൂര്‍ണ ചികിത്സ, ബ്ലോക്കുതല പരിശീലന പരിപാടികള്‍ എന്നിവ നടത്തുന്നും. പരിപാടിയില്‍ 15 ആരോഗ്യ ബ്ലോക്കുകള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് ഇസ്മാഈല്‍ വിഷയമവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ എ.പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വി. സുധാകരന്‍, മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സന്‍ സി.എച്ച് ജമീല, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. മന്‍സൂര്‍, ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷീബ ബീഗം, മലേറിയ ഓഫിസര്‍ മോഹന ദാസന്‍, മാസ് മീഡിയ ഓഫിസര്‍ ടി.എം ഗോപാലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."