കോട്ടപ്പുറം - അച്ചാംതുരുത്തി റോഡില്‍ വേഗതാനിയന്ത്രണ സംവിധാനമൊരുക്കാന്‍ തീരുമാനം
നീലേശ്വരം: കോട്ടപ്പുറം-അച്ചാംതുരുത്തി പാലം തുറന്നതോടെ വാഹനപ്പെരുപ്പമേറിയ നീലേശ്വരം കോട്ടപ്പുറം റോഡില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് വേഗതാ നിയന്ത്രണത്തിനായി റിപ്പിള്‍സും റിഫ്‌ളക്ടറും സ്ഥാപിക്കാന്‍ നഗരസഭ വിളിച്ചു ചേര്‍ത്ത ആലോചനാ യോഗത്തില്‍ തീരുമാനം. കോട്ടപ്പുറം റോഡിലെ ആനച്ചാലില്‍ കഴിഞ്ഞ ദിവസം മണല്‍ ലോറിയിടിച്ചു ഏഴു വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്നാണു നഗരസഭ യോഗം ചേര്‍ന്നത്. ജനസാന്ദ്രതയേറിയ പ്രദേശത്തെ റോഡില്‍ നടപ്പാതയൊരുക്കാന്‍ എം. രാജഗോപാലന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് സഹായത്തിന് സാധ്യത തേടാനും യോഗത്തില്‍ തീരുമാനമായി.
35 ലക്ഷം രൂപ ചെലവില്‍ നഗരസഭ നവീകരിക്കുന്ന ഉച്ചൂളിക്കുതിര് റോഡും കോട്ടപ്പുറം വഞ്ചിവീട് ടെര്‍മിനലിലേക്കു നിര്‍ദിഷ്ട ടൂറിസം റോഡും വരുന്നതോടെ കോട്ടപ്പുറം റോഡില്‍ വാഹനങ്ങളുടെ പെരുപ്പം കുറയുമെന്ന് യോഗം വിലയിരുത്തി.
നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍ അധ്യക്ഷനായി. നീലേശ്വരം സി.ഐ വി. ഉണ്ണിക്കൃഷ്ണന്‍, പി.ഡബ്ല്യു.ഡി അസി. എന്‍ജിനീയര്‍ എന്‍. ജോഷ്വ, റവന്യു നഗരസഭാ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കളായ പി. രാമചന്ദ്രന്‍, സി.കെ.കെ മാണിയൂര്‍, ഇ.കെ കുഞ്ഞബ്ദുല്ല, റഊഫ് കോട്ടയില്‍, കെ. ഉണ്ണി നായര്‍, സി. വിദ്യാധരന്‍, ഇ.കെ റഷീദ്, പി. വിജയകുമാര്‍, ശശി വെങ്ങാട്ട്, പി.വി സുകുമാരന്‍, പി. ജയരാജ്, കെ. ബാലകൃഷ്ണന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷരായ എ.കെ കുഞ്ഞിക്കൃഷ്ണന്‍, പി.പി മുഹമ്മദ് റാഫി, പി.എം സന്ധ്യ, കൗണ്‍സിലര്‍മാര്‍ പി.കെ രതീഷ്, പി. കുഞ്ഞിക്കൃഷ്ണന്‍, കോട്ടപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ എം. സാജിദ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."