വ്യക്തമാകുന്നത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പ്: മുസ്‌ലിം ലീഗ്
കണ്ണൂര്‍: ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷകരാണെന്ന് നടിക്കുന്ന സി.പി.എം നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ് ദലിത് യുവതികളെ ജയിലിലടച്ച സംഭവത്തിലൂടെ വ്യക്തമാക്കുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി. കൈക്കുഞ്ഞുള്ള ദലിത് യുവതിയെയും സഹോദരിയെയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച പൊലിസ് നടപടിയും അവരെ ജാതീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ടവരുടെ നടപടിയും പ്രതിഷേധാര്‍ഹമാണ്. ആത്മഹത്യാ ശ്രമം നടത്തിയ ദലിത് യുവതിയെയും അവരുടെ പിതാവിനെയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ഭാരവാഹികളായ വി.പി വമ്പന്‍, അഡ്വ.പി.വി സൈനുദ്ദീന്‍, കെ.എ ലത്തീഫ്, തലശ്ശേരി മണ്ഡലം സെക്രട്ടറി എ.കെ ആബൂട്ടി ഹാജി എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."