HOME
DETAILS

മാധ്യമ പ്രവർത്തകർക്ക്​ തൊഴിൽ രജിസ്ട്രേഷൻ നിർബന്ധമാക്കി സഊദി

  
April 19 2024 | 15:04 PM

Saudi Arabia has made job registration mandatory for media workers

റിയാദ്​: മാധ്യമ പ്രവർത്തകർക്ക്​ തൊഴിൽ രജിസ്ട്രേഷൻ നിർബന്ധമാക്കി സഊദി.തൊഴിൽ രജിസ്ട്രേഷൻ തീയതി ഏപ്രിൽ 30 ആയി ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ നിർണയിച്ചു. മീഡിയ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്യാൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർ മുൻകൈയെടുക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. 

മാധ്യമ പ്രവർത്തകരുടെ അവകാശ സംരക്ഷണത്തെയും തൊഴിൽ പ്രകടനത്തെയും കഴിവുകളുടെ ശാക്തീകരണത്തെയും പ്രതിനിധീകരിക്കുന്നതാണ്​ തൊഴിൽ രജിസ്​ട്രേഷൻ. മാധ്യമ തൊഴിലുകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അതിലർപ്പെട്ടവരുടെ ഡാറ്റ രേഖപ്പെടുത്താനും പ്രത്യേക ഇവൻറുകൾ, വർക്​ഷാപ്പുകൾ, സെമിനാറുകൾ എന്നിവയിൽ മുൻഗണനാ ഹാജർ ഉൾപ്പെടെ നിരവധി നേട്ടങ്ങളിൽ നിന്ന് പ്രയോജനം നേടാനുമാണ് തൊഴിൽ രജിസ്ട്രേഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി സൂചിപ്പിച്ചു. 

മാധ്യമ മേഖലയിലെ 50ലധികം പ്രൊഫഷനുകൾ രജിസ്​​ട്രേഷനിൽ ഉൾപ്പെടുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു. 2023 ഡിസംബർ ആദ്യത്തിലാണ്​ മീഡിയ റെഗുലേറ്ററി അതോറിറ്റി മാധ്യമ പ്രവർത്തകർക്കുള്ള​ തൊഴിൽ രജിസ്ട്രേഷൻ രണ്ടാം ഘട്ടം ആരംഭിച്ചത്​. മാധ്യമ മേഖലയിലെ എല്ലാവരും നിർബന്ധമായി രജിസ്​റ്റർ ചെയ്യാൻ വേണ്ടിയാണിത്​. 2024 ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തൊഴിൽ രജിസ്റ്റർ ചെയ്യാൻ അതോറിറ്റി മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  12 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  12 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  12 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  12 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  12 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  12 days ago
No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  12 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  12 days ago
No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  13 days ago