HOME
DETAILS
MAL
ഒളിമ്പിക് ദിനാചരണം
backup
June 21 2016 | 01:06 AM
തൊടുപുഴ: ഒളിമ്പിക് ദിനമായ 23ന് തൊടുപുഴയില്‍ കായികാരോഗ്യ സെമിനാര്‍ സംഘടിപ്പിക്കാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ചേര്‍ന്ന കായിക സംഘടനാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
കായികതാരങ്ങളെയും പരിശീലകരെയും കായിക സംഘടനാ ഭാരവാഹികളെയുമാണ് സെമിനാറില്‍ പങ്കെടുപ്പിക്കുന്നത്. യോഗത്തില്‍ എന്‍ രവീന്ദ്രന്‍ അധ്യക്ഷനായി. പി എന്‍ ഐ കരീം, എ ജെ നവാസ്, അജിത് പി ജേക്കബ്, പി സന്ദീപ് സെന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് എല്‍ മായദേവി സ്വാഗതവും എ പി മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."