സര്‍വകലാശാലകള്‍ക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടി
തിരുവനന്തപുരം: സര്‍വകലാശാല അസിസ്റ്റന്റ് തസ്തികയുടെ സാധ്യതാലിസ്റ്റ് ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കാനിരിക്കെ കേരളത്തിലെ 13 സര്‍വകലാശാലകളില്‍നിന്നായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തത് വെറും 468 ഒഴിവുകള്‍ മാത്രം.
13 സര്‍വകലാശാലകളിലായി രണ്ടായിരത്തോളം അസിസ്റ്റുന്റുമാരുടെ ഒഴിവുകളാണുള്ളതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.
സര്‍വകലാശാല നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ടതിനുശേഷം ആദ്യമായി കഴിഞ്ഞ മെയ് 24നാണ് അസിസ്റ്റന്റ് പരീക്ഷ നടന്നത്്. 5,60,000 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍നിന്നു സമയബന്ധിതമായി അയ്യായിരം പേരുടെ ലിസ്റ്റാണ് പി.എസ്.സി തയാറാക്കുന്നത്.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ എണ്ണം കുറഞ്ഞതോടെ അടിയന്തിരമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ടു കമ്മിഷന് സെക്രട്ടറി എല്ലാ സര്‍വകലാശാലാ രജിസ്ട്രാര്‍മാര്‍ക്കും കത്തയച്ചു.
ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ആദ്യ മന്ത്രിസഭായോഗത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെയും ഒഴിവുകള്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, സര്‍വകലാശാലകള്‍ ഈ നിര്‍ദേശത്തെ അവഗണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."