10 കടന്നിട്ടുവേണം 82കാരന് ശിവചരണിന് പെണ്ണുകെട്ടാന്‍
ജെയ്പൂര്‍: പത്താം ക്ലാസ് പരീക്ഷ ജയിച്ചിട്ടുവേണം വിവാഹം കഴിക്കാനെന്നു പ്രതിജ്ഞ ചെയ്ത ശിവചരണിന് ഇത്തവണയും തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനായില്ല. ശിവചരണിന് പ്രായം 82 ആയി. വിവാഹംകഴിക്കാന്‍ പത്താം ക്ലാസ് പാസാകണമെന്ന് പ്രതിജ്ഞ ചെയ്തു. ഓരോ വര്‍ഷവും പരീക്ഷയെഴുതുമ്പോള്‍ ജയിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷ അസ്ഥാനത്താക്കി എഴുതിയ 47 തവണയും അദ്ദേഹം പരാജയപ്പെടുകയായിരുന്നു. അങ്ങനെ പ്രായം കടന്നുപോയപ്പോള്‍ അദ്ദേഹത്തിന് വിജയവും അപ്രാപ്യമായി.
രാജസ്ഥാനിലെ കൊഹാരി ഗ്രാമവാസിയാണ് ശിവചരണ്‍. പത്താംക്ലാസ് ജയിച്ചിട്ടേ വിവാഹം കഴിക്കൂ എന്നു ചെറുപ്രായത്തിലാണ് അദ്ദേഹം പ്രതിജ്ഞ ചെയ്തത്. വിജയം അകലെയായപ്പോള്‍ പ്രായവും കടന്നുപോയി. എന്നാലും അടുത്തതവണയും താന്‍ പരീക്ഷ എഴുതും-ശിവചരണിന്റെ വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ടായിരുന്നു. പ്രായാധിക്യത്താല്‍ കാഴ്ചയ്ക്കും കേള്‍വിക്കും പ്രശ്നങ്ങളുണ്ടെങ്കിലും പരീക്ഷ എഴുതുമെന്ന കാര്യത്തില്‍ ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്നു തന്നെയാണ് ഇയാള്‍ പറയുന്നത്.
1995ല്‍ കണക്കില്‍ മാത്രമാണു പരാജയപ്പെട്ടത്. പിന്നീടെഴുതിയ പല പരീക്ഷകളിലും അദ്ദേഹത്തിന് പല വിഷയങ്ങളിലും തോല്‍ക്കേണ്ടി വന്നു. ചില വിഷയങ്ങള്‍ക്ക് പൂജ്യം മാര്‍ക്കുപോലും ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു. 1969ലാണ് അദ്ദേഹം ആദ്യമായി ബോര്‍ഡ് പരീക്ഷ എഴുതിയത്. പരീക്ഷ പാസാകുകയെന്നത് വലിയ മോഹമാണ്. അതിന് ഇനിയും അവസരമുണ്ടാകുമോയെന്നാണു നാട്ടുകാര്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."