ജില്ലയിലെ ബാങ്കുകളിലെ വിദേശ നിക്ഷേപം 6855 കോടി രൂപ
കോഴിക്കോട്: ജില്ലയിലെ ബാങ്കുകളില്‍ 2016 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം വരെ 6855 കോടി രൂപയുടെ വിദേശ നിക്ഷേപമുള്ളതായി ജില്ലാതല ബാങ്കിങ് അവലോകന യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഈ നിക്ഷേപത്തില്‍ 982 കോടി രൂപ 2015-16 വര്‍ഷം ലഭിച്ചതാണ്.
ഇക്കാലയളവില്‍ ജില്ലയിലെ ബാങ്കുകളില്‍ ആകെ ലഭിച്ച നിക്ഷേപം 4085 കോടിരൂപയാണ്. മൊത്തം നിക്ഷേപം 27983 കോടി രൂപയും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍ഗണനാ വായ്പാ വിഭാഗങ്ങളായ കാര്‍ഷിക മേഖല, ചെറുകിട വ്യവസായം, വിദ്യാഭ്യാസം, ഭവനവായ്പ എന്നിവകളിലായി 12,231 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്.
ജില്ലയിലെ വായ്പാനിക്ഷേപ അനുപാതം 80 ശതമാനമാണ്. വിദ്യാഭ്യാസ വായ്പയായി 2015-16 ല്‍ 5339 അക്കൗണ്ടുകളിലായി 143.97 കോടിരൂപ വിതരണം ചെയ്തു. യോഗം പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ.ഡി.എം. ടി. ജനില്‍കുമാര്‍ അധ്യക്ഷനായി. റിസര്‍വ് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മുഹമ്മദ് സാജിത്, നബാര്‍ഡ് ഡി.ഡി.എം ജയിംസ് പി. ജോര്‍ജ്ജ്, കനറാബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി.രവീന്ദ്രനാഥന്‍, ലീഡ് ഡിസ്ട്രിക്റ്റ് ഡിവിഷനല്‍ മാനേജര്‍ ഭുവനദാസ്.കെ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ 2015 ലെ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് സാബു ജോസഫിനെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."