പെപ്‌സിക്കെതിരേ ഇനി നിയമപോരാട്ടം
പാലക്കാട്: നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തനം തുടരുന്ന പെപ്‌സികമ്പനിക്കെതിരേ നിയമപരമായ പോരാട്ടം തുടരുമെന്ന് കഞ്ചിക്കോട് പരിസ്ഥിതി കാവല്‍ സംഘത്തിലെ അംഗം ഡോ. പി.എസ് പണിക്കര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്ത് പ്രത്യേകിച്ചും പാലക്കാട് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ ഭൂഗര്‍ഭ ജലക്ഷൂഷണം നടത്തുന്ന പെപ്‌സി കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടതാണ്.
ഇപ്പോഴും കമ്പനി ദിവസം ആറ് ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ആറ് ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കാന്‍ ഹൈകോടതി അനുമതി ലഭിച്ചിട്ടുണ്ടെന്ന് പെപ്‌സികോ വാര്‍ത്താകുറിപ്പില്‍ അറിയിക്കുന്നു. നിയമത്തെ തെറ്റിദ്ധരിപ്പിച്ചാണ് പെപ്‌സി പ്രവര്‍ത്തിക്കുന്നത്.
പ്രദേശത്തെ കുളങ്ങളും കിണറുകളും വറ്റുകയും കുടിവെള്ളത്തിന് ജനം നേട്ടോട്ടം ഓടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പെപ്‌സിയുടെ ജലവിനയോഗം പ്രദേശത്തെ രൂക്ഷമായ വരള്‍ച്ചയിലേക്കാണ് കൊണ്ടു ചെന്നെത്തിക്കുന്നത്.
ഈ ആവശ്യം ഉന്നയിച്ച് 2014 മുതല്‍ ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളും, പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും സമരരംഗത്തുണ്ട്.
ഭരണ പരിഷ്‌കാര സമിതി ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദനും ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെയും ഇടപെടല്‍ സമരത്തിന് ഊര്‍ജം പകരുന്നതായും വരും നാളുകളില്‍ സമരം ശക്തിപ്പെടുമെന്നും പണിക്കര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."