പെരുമാറ്റച്ചട്ടം: കുടിവെള്ള പദ്ധതികള്‍ക്ക് പ്രത്യേക അനുമതി തേടും
മലപ്പുറം: മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനാല്‍ മലപ്പുറം ലോകസഭാ മണ്ഡലത്തിലെ വരള്‍ച്ചയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതി വാങ്ങുമെന്ന് ജില്ലാ കലക്ടര്‍. പെരുമാറ്റച്ചട്ടം കുടിവെള്ള പദ്ധതികള്‍ക്ക് തടസമാകരുതെന്നു കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിഷയം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കലക്ടര്‍ പറഞ്ഞത്.
തുടങ്ങിവച്ച പദ്ധതികള്‍ക്കു പെരുമാറ്റച്ചട്ടം ബാധകമല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പെരുമാറ്റച്ചട്ടത്തിന്റെ നോഡല്‍ ഓഫിസറായി പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലികിനെ നിയോഗിച്ചു. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ കലക്ടര്‍ ചെയര്‍മാനും ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ കണ്‍വീനറുമായി സ്റ്റാന്‍ഡിങ് കമ്മിറ്റിയും നിലവില്‍വന്നു. പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേരും.
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായി. ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്, ഡിവൈ.എസ്.പി കെ.വി പ്രഭാകരന്, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."