എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉടന്‍ മാറ്റി സ്ഥാപിക്കണം : കെ.എസ്.യു
വടക്കാഞ്ചേരി: ഒട്ടും സ്ഥല സൗകര്യമില്ലാത്ത വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വിശാലമായ സൗകര്യങ്ങളുള്ള സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ അടിയന്തര നടപടി കൈകൊള്ളണമെന്ന് കെ.എസ്.യു വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളേയും, ഉദ്യോഗാഥികളേയും വെല്ലുവിളിക്കുന്ന നിലപാടാണ് അധികൃതരുടേത്. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എക്കും നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷിനും സംഘടന നിവേദനം സമര്‍പ്പിച്ചു. കനത്ത മഴയില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് കെ. എസ്. യു ചുക്ക് കാപ്പി വിതരണം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്് പി.എന്‍ വൈശാഖ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മണ്ഡലം പ്രസിഡന്റ്് വി.എം മനീഷ് അധ്യക്ഷനായി. പ്രവീണ്‍ കാഞ്ഞിങ്ങത്ത് കെ.എ അലവി, സനല്‍ ജെയിംസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."