കല്ലാച്ചി സമീര്‍ വധശ്രമം: രണ്ടുപേര്‍ പിടിയില്‍
നാദാപുരം: അസ്‌ലം വധക്കേസിലെ പ്രതികളെ പിടി കൂടണമെന്നാവശ്യപ്പെട്ടു ഒക്ടോബറില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കല്ലാച്ചിയില്‍ നടത്തിയ മാര്‍ച്ചിനിടെയുണ്ടണ്ടായ അക്രമസംഭവത്തിനിടെ ചിയ്യൂരിലെ ചാലില്‍ സമീറിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ രണ്ടണ്ടു പ്രതികളെ അന്വേഷണ സംഘം അറസ്റ്റു ചെയ്തു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പയന്തോങ്ങിലെ പീറ്റയുള്ളതില്‍ നിഖില്‍( 28 )കൂറ്റേ രി വീട്ടില്‍ രതീഷ് (27)എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ നോട്ടം വഹിക്കുന്ന നാദാപുരം സി.ഐ ജോഷി തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത് .
ചിയ്യൂരിലെ വീട്ടിനടുത്തുള്ള ഇട വഴിയില്‍ വച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സമീറിനെ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു . സാരമായി പരുക്കേറ്റ ഇയാള്‍ ഏറെ നാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . എന്നാല്‍ കല്ലാച്ചിയില്‍ സംഭവ ദിവസംനടന്ന മറ്റൊരു ആക്രമണത്തില്‍ പയന്തോങ്ങിലെ നിഹാല്‍ തങ്ങള്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു .
മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള കുത്തേറ്റ ഇയാളെ നാല് ഓപ്പറേഷന് വിധേയമാക്കുകയുണ്ടണ്ടായി. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ട പ്രതികളില്‍ ഒരാളെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. നിഹാല്‍ തങ്ങളെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടണമെന്നും അസ്‌ലംവധക്കേസിലെ കുറ്റ പത്രം ഉടന്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് പതിനൊന്നു മണിക്ക് യൂത്ത്‌ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ ഡി.വൈ എസ് .പി ഓഫീസിലേക്ക് മാര്‍ച്ചുനടത്തുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."