HOME
DETAILS
MAL
സദാചാര ഗുണ്ടായിസത്തെ അടിച്ചമര്‍ത്തണം: ഐ.എന്‍.എല്‍
backup
March 10 2017 | 21:03 PM
കോഴിക്കോട്: നിയമം കൈയ്യിലെടുത്ത് പൊതുജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന സദാചാര ഗുണ്ടായിസത്തെ നിലയ്ക്ക് നിര്‍ത്താനും അടിച്ചമര്‍ത്താനും സര്‍ക്കാര്‍ തയാറാകണമെന്ന് ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ലൈംഗിക അതിക്രമങ്ങളും മറ്റും തടയാന്‍ സര്‍ക്കാര്‍ കര്‍ശനമായ നിലപാട് എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സി.എച്ച്. ഹമീദ് മാസ്റ്റര്‍ അധ്യക്ഷനായി. പി.കെ സുലൈമാന്‍, ഒ.ടി ബഷീര്‍, വി.കെ കരീം പുതുപ്പാടി, നാസര്‍ വെള്ളയില്‍, മുക്കോലക്കല്‍ ഹംസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."