വി.എം സുധീരന്റെ രാജി; തീരുമാനിക്കേണ്ടതും ഇടപെടേണ്ടതും ഹൈക്കമാന്‍ഡ്: ഉമ്മന്‍ചാണ്ടി
മലപ്പുറം: കെ.പി.സി.സി പ്രസിഡന്റിന്റെ രാജി സംബന്ധിച്ച കാര്യം തീരുമാനിക്കേണ്ടതും ഇടപെടേണ്ടതും ഹൈക്കമാന്‍ഡാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്നലെ വൈകിട്ട് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫ് സുസജമ്മാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ സ്വീകരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഹൈദരലി തങ്ങളുമായി ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിഷയങ്ങള്‍ 14ന് തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് മുസ്ലിംലീഗാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് പ്രാദേശിക തലങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരഹിച്ചിട്ടുണ്ടെന്നും ഇനിയെന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ സമ്പൂര്‍ണമായി പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, മുന്‍ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി എന്നിവര്‍ ഉമ്മന്‍ചാണ്ടിയെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."