HOME
DETAILS
MAL
ബി.ജെ.പി. നഗരസഭാ ഓഫിസ് മാര്‍ച്ച്
backup
March 10 2017 | 22:03 PM
പരപ്പനങ്ങാടി: ബി.ജെ.പി. പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നഗരസഭാ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. നഗരസഭാ കാര്യാലയത്തില്‍ ആവശ്യമായ മുന്‍സിപ്പല്‍ സ്റ്റാഫുകളെ നിയമിക്കുക, ഐ.ഐ.എസ്.ടിയുടെ പേരില്‍ പാവങ്ങളെ കുടിയൊഴിപ്പിക്കാനുളള നീക്കം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബഹുജനമാര്‍ച്ച് സംഘടിപ്പിച്ചത്. ബി.ജെ.പി. ദേശീയ സമിതി അംഗം ജയചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി മുന്‍സിപ്പല്‍ വൈസ്പ്രസിഡന്റ് ജയദേവന് അധ്യക്ഷനായി. പ്രേമന് മാസ്റ്റര്‍, രാജീവ് മാസ്റ്റര്‍, പി. ജഗന്നിവാസന്‍, വത്സരാജന്‍, പി.വി. തുളസീദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."