ഇരു മണ്ഡലങ്ങളിലും കാലിടറി ഹരീഷ് റാവത്ത്
ഡെറാഡൂണ്‍: തെരഞ്ഞെടുപ്പില്‍ അഞ്ചു സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോള്‍ ഉത്തരാഖണ്ഡിലും ഗോവയിലും മുഖ്യമന്ത്രിമാര്‍ക്ക് കാലിടറി. രണ്ട് മണ്ഡലങ്ങള്‍ ജനവിധി തേടാനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന് രണ്ടിടങ്ങളിലും ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. പ്രതിപക്ഷത്തിന്റെ വെല്ലുവിളി സ്വീകരിച്ച് ബിജെപി സിറ്റിംഗ് സീറ്റുകളായ ഹരിദ്വാറിലും കിച്ചയിലുമാണ് അദ്ദേഹം മത്സരിച്ചത്.
കിച്ച മണ്ഡലത്തില്‍ 92 വോട്ടുകള്‍ക്കും ഹരിദ്വാറില്‍ 12,000 വോട്ടുകള്‍ക്കുമാണ് അദ്ദേഹം പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ രാജേഷ് ശുക്ലയായിരുന്നു കിച്ചയില്‍ ഹരീഷിനെതിരെ മത്സരിച്ചത്. കഴിഞ്ഞ തവണ 33,388 വോട്ടുകള്‍ക്ക് വിജയിച്ച് നിയമസഭയില്‍ എത്തിയ അംഗമായിരുന്നു രാജേഷ് ശുക്ല.ഹരിദ്വാറില്‍ ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ സ്വാമി യതീശ്വരനാഥ് ആയിരുന്നു റാവത്തിന്റെ എതിര് സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."