വെറ്ററിനറി സര്‍വകലാശാലയില്‍ പ്രായോഗിക പരിജ്ഞാനമില്ലാത്ത അധ്യാപകര്‍
കല്‍പ്പറ്റ: കേരളാ വെറ്ററിനറി സര്‍വകലാശായില്‍ പുതുതായി നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് പ്രായോഗിക പരിജ്ഞാനമില്ലെന്ന് ആക്ഷേപം. ഇക്കഴിഞ്ഞ അധ്യയന വര്‍ഷം 100നടുത്ത് അധ്യാപകര്‍ക്കാണ് യൂനിവേഴ്‌സിറ്റിയുടെ വിവിധ കാംപസുകളില്‍ നിയനം നല്‍കിയത്. ഇവരെ പ്രായോഗിക പരിജ്ഞാന പരീക്ഷ നടത്താതെയാണ് നിയമിച്ചത്. ഇത് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദം മൂലവുമാണെന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് ഒന്നാംവര്‍ഷ വെറ്ററിനറി സയന്‍സ് വിദ്യാര്‍ഥിയുടെ കാല് പ്രായോഗിക പരിശീലനത്തിനിടെ ഒടിഞ്ഞ സംഭവമുണ്ടായത്. പശു കാലിലേക്ക് വീണാണ് വിദ്യാര്‍ഥിക്ക് പരുക്കേറ്റത്. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെ അധ്യാപകന്‍ നടത്തിയ പരീക്ഷണമാണ് ഇതിന് കാരണമെന്നാണ് ആരോപണം. ഇതില്‍ നിന്നുതന്നെ ഈ അധ്യാപകര്‍ക്ക് പ്രായോഗിക പരിജ്ഞാനം ഇല്ലെന്നത് വ്യക്തമാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
പ്രായോഗിക പരിശീലനത്തിനിടെ പശുവിനെ മറിച്ചിടുമ്പോഴാണ് വിദ്യാര്‍ഥിക്ക് അപകടം പറ്റിയത്. ഒരു ലക്ഷത്തിന് മുകളിലാണ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി ചെലവായത്. ഇത് വിദ്യാര്‍ഥിയുടെ കുടുബം കൈയില്‍ നിന്ന് ചെലവഴിക്കുകയായിരുന്നു.
പ്രായോഗിക പരിജ്ഞാനം കുറുവുള്ള ഇത്തരം അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കുന്നത് അവരുടെ ഭാവിയും ജീവിതവും തുലാസിലാക്കുമെന്നാണ് രക്ഷിതാക്കളടക്കം ആരോപിക്കുന്നുണ്ട്. ഇവര്‍ക്ക് പ്രായോഗിക പരിജ്ഞാനമുണ്ടോയെന്ന് പരിശോധിക്കേണ്ട യൂനിവേഴ്‌സിറ്റി ഇത് ചെയ്യാതെ രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ അധ്യാപകരെ തിരുകി കയറ്റുകയായിരുന്നുവെന്നാണ് ആരോപണം. 2014ന് ശേഷം വൈസ് ചാന്‍സലര്‍ പോലുമില്ലാതെ നാഥനില്ലാ കളരിയായ യൂനിവേഴ്‌സിറ്റിയില്‍ ഇത്തരത്തിലുള്ള നിരവധി രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നാണ് ആരോപണമുയരുന്നത്. നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുകയാണെങ്കില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകുമെങ്കിലും ഇക്കാര്യങ്ങള്‍ നടപ്പില്‍ വരുത്തേണ്ട വൈസ് ചാന്‍സലറുടെ കസേര ഒഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷം പിന്നിടുകയാണ്.
അതിനിടെ സര്‍വകാലാശാലയിലെ ബി.വി.എസ്.സി കോഴ്‌സുകളുടെ 100 സീറ്റുകള്‍ കുറക്കുകയും ചെയ്തിട്ടുണ്ട്. അധിക ചെലവെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികളുടെ അവസരം സര്‍വകലാശാല ഇല്ലാതാക്കുന്നത്. എന്നാല്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ മാത്രം 450ലധികം ജീവനക്കാര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ശമ്പളയിനത്തില്‍ ചെലവഴിക്കേണ്ടത് കോടികളാണ്. നാഥനില്ലാ കളരിയായ സര്‍വകലാശാലയില്‍ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് ജന സംസാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."