HOME
DETAILS
MAL
പതിനേഴുകാരന് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് തോട്ടില്‍ മറിഞ്ഞു
backup
May 04 2018 | 02:05 AM
ആറ്റിങ്ങല്‍: പതിനേഴുകാരന് ഓടിച്ചുവന്ന കാര്‍ സുരക്ഷാ പോസ്റ്റുകള്‍ തകര്‍ത്തു തോട്ടില്‍ മറിഞ്ഞു. ഇന്നലെ രാവിലെ ആലംകോട് കിളിമാനൂര്‍ റോഡില്‍ നഗരൂരിനു സമീപം തേക്കിന്കാട്ടിലായിരുന്നു അപകടം.
പതിച്ച ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കാര്‍ ഓടിച്ച പതിനേഴുകാരന് ഓടി രക്ഷപ്പെട്ടു. ലൈസന്‍സ് ഇല്ലാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്കുന്ന രക്ഷിതാക്കള്‍ക്ക് പിഴചുമത്താനുള്ള നിയമം കര്‍ശനമായി പാലിക്കാന്‍ അധികാരികള്‍ ശ്രമിക്കാത്തതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."