ആറ്റിങ്ങല്‍ ഉപജില്ലയില്‍ മികച്ച പ്രകടനവുമായി പൊതുവിദ്യാലയങ്ങള്‍
ആറ്റിങ്ങല്‍: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ മികവ് പുലര്‍ത്തിയത് പൊതുവിദ്യാലയങ്ങള്‍. പൊതുവിദ്യാലയങ്ങള്‍ 96. 42ശതമാനം വിജയം കരസ്ഥമാക്കിയപ്പോള്‍ എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലയിലെ സ്‌കൂളുകള്‍ 94. 79ശതമാനം വിജയമാണ് നേടിയത്.
പൊതുവിദ്യാലയങ്ങളില്‍ 13668 കുട്ടികളാണ് പരീക്ഷയെഴുതിയത്. 1282 പേര്‍ ഫുള്‍ എ പ്ലസ് നേടി. ഏഴു സ്‌കൂളുകള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി. മിതൃമ്മല എച്.എസ്, പൂവത്തൂര്‍ എച്.എസ്, ആനപ്പാറ എച്.എസ്, കരകുളം എച്.എസ്, അയിലം എച്.എസ്, ജവഹര്‍കോളനി എച്.എസ്, ചെറ്റച്ചല്‍ എച്.എസ് എന്നിവയാണ് നൂറു ശതമാനം വിജയം നേടിയത്. പകല്‍ക്കുറി എച്.എസ് 99. 45ശതമാനം വിജയം നേടി.
ആറ്റിങ്ങല്‍ ഗേള്‍സ് എച്.എസ്.എസ്സില്‍ 436 കുട്ടികളില്‍ 61 പേര്‍ ഫുള്‍ എ പ്ലസ് നേടി. വിജയശതമാനം 99. 36. അവനവഞ്ചേരി സ്‌കൂളില്‍ 234പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 47 പേര്‍ ഫുള്‍ എ പ്ലസ് നേടി. വിജയശതമാനം 98.30. ആറ്റിങ്ങല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 333 പേരില്‍ 323പേര്‍ വിജയിച്ചവരില്‍ 31 പേര്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കി. മറ്റു സ്‌കൂളുകളില്‍ നിന്നും ഫുള്‍ എ പ്ലസ് നേടിയവരുടെ എണ്ണം: കിളിമാനൂര്‍ എച്ച്.എസ്.എസില്‍ 90, മിതൃമ്മല എച്ച്.എസില്‍ 16, പൂവത്തൂര്‍ എച്ച്.എസില്‍ നാല്, കരകുളം എച്ച്.എസില്‍ ഒന്ന്, അയിലം എച്ച്.എസില്‍ എട്ട്, ജവഹര്‍കോളനി എച്ച്.എസില്‍ ഒന്ന്, ചെറ്റച്ചല്‍ എച്ച്.എസില്‍ ഒന്ന്.
ബി. സത്യന്‍ എം.എല്‍.എ, ആറ്റിങ്ങല്‍ നാഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാര്‍ മറ്റു ജനപ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ വിവിധ സ്‌കൂളുകളിലെത്തി കുട്ടികളെ മധുരം നല്‍കി അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."