അറസ്റ്റ് ചെയ്യാന്‍ പൊലിസ് മടികാണിക്കുന്നത് പ്രതികള്‍ മന്ത്രിയുടെ സംരക്ഷണത്തിലായത് കൊണ്ടെന്ന്
പേരാമ്പ്ര : പൊലിസ് കസ്റ്റഡിയിലെടുത്ത ബോബേറ് കേസിലെ പ്രതിയെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കുകയും പൊലിസുകാരെ മര്‍ദിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ, സി.പി.എം സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
പേരാമ്പ്ര സംഭവം പൊലിസ് സേനക്കാകെ നാണക്കേടുണ്ടാക്കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് മടികാണിക്കുന്നത് പ്രതികള്‍ പേരാമ്പ്രക്കാരനായ മന്ത്രിയുടെ സംരക്ഷണത്തിലായത് കൊണ്ടാണെന്നും യോഗം കുറ്റപ്പെടുത്തി.
പ്രതികളെ അറസ്റ്റ് ചെയ്യാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ചെയര്മാന് ടി. െഇബ്രാഹിം അധ്യക്ഷനായിരുന്നു. കെ. ബാലാരായണന്‍, കല്ലൂര്‍ മുഹമ്മദാലി, സത്യന് കടിയങ്ങാട്, ഇ.വി രാമചന്ദ്രന്, എന്‍.പി വിജയന്, ഇ. അശോകന്, രാജന് മരുതേരി, മുനീര്‍ എരവത്ത്, ടി.പി മുഹമ്മദ്, പി.കെ രാഗേഷ്, പി. അബ്ദുറഹിമാന്, കെ.പി വേണുഗോപാല്‍, കഴിഞ്ഞാണ്യം കുഞ്ഞിരാമന്, ജിതേഷ് മുതുകാട്, പി.എം പ്രകാശന്, കെ.സി. രവീന്ദ്രന്, ഇ.ടി. സരീഷ്, മോഹന്‍ ദാസ് ഓണിയില്‍ സംസാരിച്ചു.
പൊലിസ് സ്റ്റേഷന്‍മാര്‍ച്ച് നടത്തും
പേരാമ്പ്ര: പൊലിസ് കസ്റ്റഡിയില്‍ നിന്നു ഡി.വൈ.എഫ്.ഐ ഗുണ്ടാസംഘം പ്രതിയെ മോചിപ്പിട്ടും അവരെ അറസ്റ്റ് ചെയ്യുവാന്‍ മടി കാണിക്കുന്ന പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കാലത്ത് 10 ന് പേരാമ്പ്ര പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ്് പ്രസിഡന്റ് രാജന് മരുതേരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."