ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണ് ഗര്‍ഭിണിക്ക് പരുക്ക്
പയ്യോളി: കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് ഏഴ് മാസം ഗര്‍ഭിണിയായ യുവതിക്ക് വീണ് പരുക്കേറ്റു.
ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷന് സമീപം എരഞ്ഞാറ്റില്‍ ഷിജിത്തിന്റെ ഭാര്യ ദിവ്യ (28) നാണ് പരുക്കേറ്റത് . കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം.
കോഴിക്കോട് നിന്ന് ഡോക്ടറെ കാണിച്ച ശേഷം യുവതി ഭര്‍ത്താവിനും ഏഴ് വയസുള്ള മകള്‍ക്കുമൊപ്പം ഇരിങ്ങല്‍ സ്റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആദ്യം ഭര്‍ത്താവും മകളും ഇറങ്ങിയ ശേഷമാണ് ദിവ്യ ഇറങ്ങാന്‍ ശ്രമിച്ചത്. രണ്ടാമത്തെ ചവിട്ട് പടിയില്‍ എത്തിയപ്പോള്‍ ബസ് ജീവനക്കാരന് ബെല്ലടിച്ചതിനെതുടര്ന്ന് താഴേക്ക് വീഴുകയായിരുന്നു.
സംഭവം കണ്ടിട്ടും ബസ് നിര്‍ത്താന്‍ ജീവനക്കാരന് തയാറായില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. യുവതി വടകര ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. പയ്യോളി പൊലിസ് ബസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."