HOME
DETAILS

ശക്തമായ മഴയും കാറ്റും:പതിനഞ്ചോളം വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു

  
backup
May 04 2018 | 06:05 AM

%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82%e0%b4%aa%e0%b4%a4

 

പൊന്നാനി: ശക്തമായ കാറ്റിലും മഴയിലും പൊന്നാനി താലൂക്കിന്റെ വിവിധയിടങ്ങളില്‍ വന്‍ നാശനഷ്ടം. പതിനഞ്ചോളം വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു.
കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തീരദേശ മേഖലയിലും മാറഞ്ചേരി പുറങ്ങിലുമാണ് വ്യാപക നാശനഷ്ടമുണ്ടായത്. നഗരസഭയിലെ 41, 42, 43, 45 വാര്‍ഡുകളിലാണ് കാറ്റില്‍ തെങ്ങും മരങ്ങളും കടപുഴകി വീടുകള്‍ക്ക് മുകളിലേക്ക് പതിച്ചത്. പൊന്നാനി പള്ളിപ്പടിയിലെ ചന്തക്കാരന്റെ ഐസീബിയുടെ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ വീടിനകത്തുണ്ടായിരുന്ന എട്ടുപേര്‍ക്ക് പരുക്കേറ്റു. തീരദേശ മേഖലയില്‍ പാതിരാത്രിയോടെ ശക്തമായ കാറ്റാണ് വീശിയടിച്ചത്. നിരവധി തെങ്ങുകള്‍ കടപുഴകിയും പൊട്ടിയുമാണ് വീടുകള്‍ക്ക് മുകളിലേക്ക് പതിച്ചത്. പലയിടത്തും ഇലക്ട്രിക് പോസ്റ്റുകളും മുറിഞ്ഞു വീണു. ഇതിനാല്‍ ഈ മേഖലകളില്‍ രാത്രിയില്‍ വൈദ്യുതി പൂര്‍ണമായും നിലച്ചു.
ലക്ഷങ്ങളുടെ നാശനഷടമാണ് തീരദേശ മേഖലയിലുണ്ടായത്. രാവിലെ പൊന്നാനി വില്ലേജ് ഓഫിസ് അധികൃതരും കൃഷി ഓഫിസറും സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. പത്തു വീടുകള്‍ പൂര്‍ണമായും അഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago